ഉപയോക്താക്കളുടെ എണ്ണത്തിൽ 25 ശതമാനം കുറവ്; ഫേസ്ബുക്ക് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നതായി പുതിയ റിപ്പോർട്ട്

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ഫേസ്ബുക്ക് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. ദക്ഷിണ കൊറിയയിലെ ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ കണക്കുകൾ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തിറക്കിയിരിക്കുന്നത്.

Advertisment

രണ്ടു വർഷത്തിനിടെ ദക്ഷിണ കൊറിയയിൽ ഫെയ്സ്ബുക്കിന്റെ പ്രതിമാസ ഉപയോക്താക്കളുടെ എണ്ണത്തിൽ 25 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കൂടാതെ, പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണത്തിലും ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയെന്ന് വ്യവസായ വിശകല റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ദക്ഷിണ കൊറിയയിൽ 2020 മെയ് മാസത്തിൽ 1.48 കോടി ഉപയോക്താക്കളാണ് ഫെയ്സ്ബുക്ക് ഉപയോഗിച്ചിരുന്നത്. എന്നാൽ, 2022 ജൂലൈ മാസത്തിൽ ഉപയോക്താക്കളുടെ എണ്ണം 1.1 കോടിയിൽ എത്തി. പ്രാദേശിക ഡാറ്റ ട്രാക്കർ ഐജിഎവർക്സിന്റെ ഡാറ്റ അനാലിസിസ് യൂണിറ്റായ മൊബൈൽ ഇൻഡെക്സ് അനുസരിച്ചാണ് ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് രേഖപ്പെടുത്തിയത്.

കൊറിയ ഇൻഫർമേഷൻ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പ്രകാരം, 25 വയസിനും 38 വയസിനും ഇടയിലുളളവരുടെ ഫെയ്സ്ബുക്കിന്റെ ഉപയോഗ നിരക്ക് 2017 ൽ 48.6 ശതമാനം ആയിരുന്നു. എന്നാൽ, 2021 ൽ ഇത് 27 ശതമാനമായി ചുരുങ്ങിയിട്ടുണ്ട്.

നേരത്തെ പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട  കണക്കുകൾ പ്രകാരം യുഎസിലെ ഫേ‌സ്ബുക്ക് ഉപഭോക്താക്കളിലെ 13-17 വയസ് വരെ പ്രായമുള്ള കൗമാരക്കാരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായതായി പറഞ്ഞിരുന്നു. 2014-15 സമയത്ത് ഫേ‌സ്ബുക്കിൽ 71 ശതമാനം കൗമാരക്കാരുണ്ടായിരുന്നു.

2022 ആയപ്പോഴേക്കുമത് 32 ശതമാനമായി കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കിയിരുന്നു. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിനാണ് ഇപ്പോൾ ഡിമാൻഡ്. ഇൻസ്റ്റഗ്രാം , ഫേ‌സ്ബുക്ക്, സ്നാപ്പ് ചാറ്റ് എന്നിവയിൽ ഉള്ളതിനെക്കാൽ കൂടുതൽ കൗമാരക്കാർ ടിക്ക് ടോക്കിലാണ് ഉള്ളത്.

67 ശതമാനം കൗമാരക്കാരും ടിക്ക്ടോക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ തന്നെ 16 ശതമാനം പേരും ടിക്ക്ടോക്ക് ഉപയോഗിക്കുന്നവരാണ്.മാത്രമല്ല യൂട്യൂബ് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. കൗമാരക്കാരായ ഉപയോക്താക്കളുടെ എണ്ണം നോക്കിയാലും യൂട്യൂബാണ് മുന്നിൽ.

95 ശതമാനം കൗമാരക്കാരായ ഉപയോക്താക്കളാണ് യൂട്യൂബിലുള്ളത് . 67 ശതമാനം കൗമാരക്കാരായ ഉപഭോക്താക്കളുള്ള ടിക് ടോക്ക് ഈ പട്ടികയിൽ രണ്ടാമതാണ്.  ഇതിന്റെ പിന്നിലാണ് ഇൻസ്റ്റാഗ്രാമിന്റെയും സ്‌നാപ്ചാറ്റിന്റെയും സ്ഥാനം. കൗമാരക്കാരായവരിൽ പത്തിൽ ആറ് പേരും ഇൻസ്റ്റാഗ്രാമും സ്‌നാപ്ചാറ്റും ഉപയോഗിക്കുന്നുണ്ട്. ഇതിന് പിന്നിലാണ് ഫേസ്ബുക്കുള്ളത്. ഫേസ്ബുക്ക് ഉപയോഗിക്കുന്നത് 32 ശതമാനം കൗമാരക്കാരാണ്. ഇതിന് പിന്നിലായി തന്നെ ട്വിറ്റർ, ട്വിച്ച്, വാട്‌സാപ്പ് തുടങ്ങിവയുമുണ്ട്.

Advertisment