കൊടുംവേനലിൽ പലരുടെയും ആശ്വാസമാണ് എയർ കണ്ടീഷണറുകൾ, നിങ്ങളുടെ ഏസിയ്ക്ക് തണുപ്പ് കുറവാണങ്കിൽ ഇവയൊന്ന് ശ്രദ്ധിച്ച് നോക്കൂ..

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

നമ്മുടെ നാട്ടിൻപുറങ്ങളിലെ വീടുകളിലും എയർ കണ്ടിഷൻ (ഏസി) ഒരു അനിവാര്യതയായി മാറിയ കാലഘട്ടത്തിലൂടെയാണ് നമ്മുടെ സഞ്ചാരം. താപനില ഉയരുന്നതിനനുസരിച്ച് എയർ കണ്ടീഷണറുകളുടെ ഉപയോഗം നമ്മുടെ വീടുകളിലും ഓഫീസുകളിലും വർദ്ധിക്കും.

Advertisment

എന്നാൽ ചിലപ്പോഴൊക്കെ ഏസിയ്ക്ക് തണുപ്പ് കുറവാണോ എന്ന് നാം സംശയിക്കാറുണ്ട്. ഈ സാചര്യത്തിൽ ഏസിയുടെ ടെമ്പറേച്ചർ പരിശോധിക്കുക. ഏസി ടെമ്പറേച്ചർ കുറച്ചിട്ടും തണുപ്പ് ലഭിക്കുന്നില്ല എങ്കിൽ താഴെ പറയുന്ന 9 കാര്യങ്ങൾ പരിശോധിച്ച് നോക്കൂ.

ഏസി 'കൂൾ മോഡിൽ' ആണോ?

പുതിയ ഏസികളിൽ ഒന്നിലധികം കൂളിംഗ് മോഡുകളുണ്ട് - കൂൾ, ഡ്രൈ, ഹോട്ട്, ഫാൻ തുടങ്ങിയവ. മികച്ച തണുപ്പിനായി, ഏസി 'കൂൾ മോഡിൽ' സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

ഏസി ഫിൽറ്ററുകൾ വൃത്തിയുള്ളതാണോ?

മികച്ച വായുപ്രവാഹവും തണുപ്പും ഉറപ്പാക്കാൻ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഫിൽട്ടറുകൾ വൃത്തിയാക്കാൻ മറക്കരുത്. സ്ഥിരമായ വായുപ്രവാഹം നിലനിർത്താൻ ഫിൽട്ടർ വെന്റുകളിൽ പൊടിയോ അവശിഷ്ടങ്ങളോ ഇല്ലെന്ന് ഉറപ്പാക്കുക.

മുറി ശരിയായി അടച്ചിട്ടിടുണ്ടോ?

തണുത്ത വായു മുറിയിൽ തങ്ങിനിൽക്കാൻ മുറി ശരിയായി അടച്ചിടുന്നത് അത്യാവശ്യമാണ്. വാതിലുകളും ജനലുകളും ശരിയായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. കൂടാതെ, അവ ആവർത്തിച്ച് തുറക്കുന്നതും അടയ്ക്കുന്നതും ഒഴിവാക്കുക.

നേരിട്ടുള്ള സൂര്യപ്രകാശം ഏസി കൂളിംഗിനെ ബാധിക്കും 

നിങ്ങളുടെ മുറി നേരിട്ട് സൂര്യപ്രകാശം ഏൽക്കുകയാണെങ്കിൽ, ഏസിക്ക് മുറി തണുപ്പിക്കാൻ അൽപ്പം ബുദ്ധിമുട്ടായിരിക്കും. മികച്ച കൂളിംഗ് ലഭിക്കാൻ, മുറിയിലേക്ക് നേരിട്ട് സൂര്യപ്രകാശം കടക്കാതിരിക്കാൻ വിധം വിൻഡോകളിൽ കർട്ടനുകൾ ക്രമീകരിക്കുക.

മുറിയുടെ വലിപ്പവും, ഏസിയുടെ കപ്പാസിറ്റിയും 

തണുപ്പ് കുറയുന്നതിന് പിന്നിലെ മറ്റൊരു സാധാരണ കാരണം നിങ്ങളുടെ ഏസി കപ്പാസിറ്റി ആയിരിക്കാം. മുറിയുടെ വലിപ്പം ഏസി കപ്പാസിറ്റിയേക്കാൾ വലുതാണെങ്കിൽ, മികച്ച രീതിയിൽ തണുപ്പ് ലഭിക്കില്ല. മുറിയുടെ വലുപ്പത്തെ അടിസ്ഥാനമാക്കി ശുപാർശ ചെയ്യുന്ന ഏസി ശേഷി - 100 ചതുരശ്ര അടി = 1-ടൺ; 150 ചതുരശ്ര അടി = 1.5-ടൺ, 200 ചതുരശ്ര അടി: 2-ടൺ.

മുറിക്കകത്തെ ആളുകളുടെ എണ്ണം

റൂമിന്റെ വലിപ്പവും, ഏസിയുടെ കപ്പാസിറ്റിയും കൂടാതെ മുറിയിലെ ആളുകളുടെ എണ്ണം ഏസിയുടെ കൂളിംഗ് കാര്യക്ഷമതയെ ബാധിക്കുന്ന മറ്റൊരു ഘടകമാണ്. കൂടുതൽ ആളുകൾ മുറിയിലുണ്ടെങ്കിൽ തണുപ്പ് അനുഭവപ്പെടുന്നത് കുറവായിരിക്കും.

ഔട്ട്ഡോർ യൂണിറ്റ് നേരിട്ട് സൂര്യപ്രകാശം പതിക്കുന്ന ഇടത്തിലാണോ?

കൊടുംവേനലിൽ സ്പ്ലിറ്റ് ഏസികളുടെ ഔട്ട്ഡോർ യൂണിറ്റിൽ നേരിട്ട് സൂര്യപ്രകാശം വീഴുന്നത് തണുപ്പിനെയും ബാധിക്കും. ഔട്ട്ഡോർ യൂണിറ്റ് തണലുള്ള സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

ഔട്ട്ഡോർ യൂണിറ്റിന്റെ വായുപ്രവാഹം

ശരിയായ വായുസഞ്ചാരം ഔട്ട്ഡോർ യൂണിറ്റിന് ലഭിക്കുന്നുണ്ട് എന്നുറപ്പ് വരുത്തുക. ചുറ്റുമുള്ള സ്ഥലത്ത് വായുപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുന്ന വലിയ വസ്തുക്കളൊന്നും സൂക്ഷിക്കാതിരിക്കുന്നതാണ് ഉചിതം.

കൃത്യമായ ഇടവേളകളിൽ സർവീസ്

മികച്ച തണുപ്പ് ഉറപ്പാക്കാൻ, ഏസി സമയബന്ധിതമായി സർവീസ് ചെയ്യുന്നത് പ്രധാനമാണ്. ഏസി ഏറ്റവും മികച്ച കണ്ടിഷനിലാണ് എന്നും ശരിയായ തണുപ്പ് നൽകുമെന്നും ഇത് ഉറപ്പാക്കും.

Advertisment