ഇനി ഈസിയായി ട്വീറ്റുകൾ എഡിറ്റ് ചെയ്യാം; ഫീച്ചറുമായി ട്വിറ്റർ

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

വർഷങ്ങൾക്കുശേഷം പുതിയ മാറ്റത്തിനൊരുങ്ങി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചറാണ് ഉപയോക്താക്കൾക്കായി ട്വിറ്റർ അവതരിപ്പിച്ചിരിക്കുന്നത്.

Advertisment

നിലവിൽ, പരീക്ഷണ ഘട്ടം എന്ന നിലയിലാണ് ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, വരും ആഴ്ചകൾ തന്നെ ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ബ്ലൂ വരിക്കാർക്ക് മാത്രമാണ് ആദ്യം ഈ ഫീച്ചർ ലഭിക്കുക.

‘എഡിറ്റ് ട്വീറ്റ്’ എന്നാണ് പുതിയ ഫീച്ചറിന് പേര് നൽകിയിരിക്കുന്നത്. ഈ ഫീച്ചർ മുഖാന്തരം പബ്ലിഷ് ചെയ്ത ട്വീറ്റുകളിൽ ഉപയോക്താക്കൾക്ക് മാറ്റങ്ങൾ വരുത്താൻ സാധിക്കും. നിലവിൽ, എന്തെങ്കിലും അക്ഷരത്തെറ്റുകളോ മാറ്റങ്ങളോ ഉണ്ടായാൽ ട്വീറ്റ് ഡിലീറ്റ് ചെയ്യാൻ മാത്രമേ നിവർത്തിയുള്ളൂ. ഈ സാഹചര്യത്തിലാണ് ട്വിറ്റർ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിച്ചത്.

Advertisment