/sathyam/media/post_attachments/S4fVRXkecmNZsEgwgcpW.jpg)
വൺപ്ലസിന്റെ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് വൺപ്ലസ് 10ടി സ്മാർട്ട്ഫോണുകൾ. വ്യത്യസ്ഥവും നൂതനവുമായ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോൺ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറിൽ വാങ്ങാനുള്ള അവസരമാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോൺ ഒരുക്കുന്നത്. 4,800 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം വേരിയന്റിന് 49,999 രൂപയും 12 ജിബി റാം വേരിയന്റിന് 54,999 രൂപയും 16 ജിബി റാം വേരിയന്റിന് 59,999 രൂപയുമാണ് വില.
റിപ്പോർട്ടുകൾ പ്രകാരം, ആക്സിസ് ബാങ്ക് നൽകുന്ന 5,000 രൂപ വരെയുള്ള ക്യാഷ് ബാക്ക് ഓഫറാണ് വൺപ്ലസ് 10ടി സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിചയപ്പെടാം. 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ ലഭ്യമാണ്.
ക്വാൽകം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ്, 16 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിട്ടുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us