/sathyam/media/post_attachments/K091afIvR4iLFJ3wArSJ.jpeg)
മാക്സംടെക് ഡിജിറ്റൽ വെഞ്ചേഴ്സുമായി കൈകോർത്ത് രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ വോഡഫോൺ-ഐഡിയ (വി). പുതിയ പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ, വി ഗെയിംസിലാണ് മാറ്റങ്ങൾ വരുത്തുന്നത്.
ഇത്തവണ വി ആപ്പിലുള്ള വി ഗെയിംസിൽ ഒന്നിലേറെ പേർക്ക് കളിക്കുവാനും മത്സരിക്കുവാനുമുള്ള അവസരമാണ് നൽകുന്നത്. ഇതിന്റെ ഭാഗമായി ജനപ്രിയവും മത്സരാധിഷ്ഠിതവുമായ നാൽപതിലേറെ ഗെയിംമുകളാണ് അവതരിപ്പിക്കുന്നത്.
നിലവിൽ, വി ആപ്പിലുള്ള ഗെയിംമുകൾക്ക് പുറമേ, എക്സ്പ്രസ് ലുഡോ, ക്വിസ് മാസ്റ്റർ, സോളിറ്റയർ കിംഗ്, ഗോൾഡൻ ഗോൾ, ക്രിക്കറ്റ് ലീഗ് തുടങ്ങിയ ഗെയിംമുകളും അവതരിപ്പിക്കുന്നുണ്ട്. വി ഉപഭോക്താക്കൾ അല്ലാത്തവർക്കും ഗെയിംമിന്റെ ഭാഗമായി മത്സരിക്കാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരുമിച്ച് ഗെയിംമുകൾ കളിക്കാനായി വി ഉപയോക്താക്കൾക്ക് മറ്റുള്ളവരെ ക്ഷണിക്കാനുള്ള ഓപ്ഷനും നൽകുന്നുണ്ട്.
നിരവധി ടൂർണമെന്റുകൾ സംഘടിപ്പിക്കാനും വി പദ്ധതിയിടുന്നുണ്ട്. ടൂർണമെന്റ് മോഡ്, ബാറ്റിൽ മോഡ്, ഫ്രണ്ട്സ് മോഡ് എന്നിങ്ങനെ മൂന്ന് രീതികളിൽ ഗെയിംമിൽ പങ്കെടുക്കാൻ കഴിയും. വിജയികൾക്ക് റിവാർഡ് കോയിനുകൾക്ക് പുറമേ, ആകർഷകമായ സമ്മാനങ്ങളും നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us