Advertisment

ഗൂഗിള്‍ തങ്ങള്‍ക്ക് പേറ്റന്റുള്ള സാങ്കേതികവിദ്യ അനുമതി വാങ്ങാതെ മോഷ്ടിച്ചു; അമേരിക്കന്‍ ഓഡിയോ കമ്പനി സോണോസിന്‍റെ വാദത്തില്‍ ഗൂഗിളിന് തിരിച്ചടി

New Update

publive-image

Advertisment

ന്യൂയോര്‍ക്ക്: ടെക് ഭീമന്‍ ഗൂഗിളിനെതിരെ ആരോപണവുമായി അമേരിക്കന്‍ ഓഡിയോ കമ്പനി സോണോസിന്‍റെ വാദത്തില്‍ പ്രഥമിക വിജയം. ഗൂഗിള്‍ തങ്ങള്‍ക്ക് പേറ്റന്റുള്ള സാങ്കേതികവിദ്യ അനുമതി വാങ്ങാതെ മോഷ്ടിച്ചു എന്നു ആരോപിച്ച് സോണോസ് അമേരിക്കയിലെ ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മിഷനെ സമീപിക്കുകയായിരുന്നു.

ഇതില്‍ സോണോസിന് അനുകൂലമായി ജഡ്ജിയുടെ റൂളിംഗ് വന്നതായി ദ വെര്‍ജ് ആണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ കേസിലെ ജഡ്ജിയുടെ റൂളിംഗില്‍ ഗൂഗിള്‍ സോണോസിന്റെ അഞ്ചു പേറ്റന്റുകള്‍ ഗൂഗിള്‍ ഉപയോഗിച്ചുവെന്ന് വിധിച്ചിരിക്കുന്നത്. ഇത് അന്തിമ വിധിയല്ലെങ്കിലും ഗൂഗിളിന് ഒരു തിരിച്ചടിയാണെന്നു വിലയിരുത്തപ്പെടുന്നു.

വര്‍ഷങ്ങള്‍ എടുക്കുന്ന നിയമയുദ്ധത്തിന്‍റെ തുടക്കമാണ് ഇതെന്നാണ് സോണോസ് ഇതേക്കുറിച്ചു പ്രതികരിച്ചത്. എന്നാല്‍ വാര്‍ത്തയോട് പ്രതികരിച്ച ഗൂഗിള്‍ കോടതി റൂളിംഗ് അംഗീകരിക്കുന്നില്ലെന്നും. തങ്ങള്‍ സോണോസിന്‍റെ ഒരു സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നില്ലെന്നും, ഇപ്പോള്‍ വന്ന റൂളിംഗിനെതിരെ ഹര്‍ജി നല്‍‍കുമെന്നുമാണ് ഗൂഗിള്‍ വക്താവ് വെര്‍ജിനോട് പറഞ്ഞത്.

2013ലാണ് സോണോസ് ഗൂഗിള്‍ ബിസിനസ് സഹകരണം ആരംഭിച്ചത്. 2020 ല്‍ തങ്ങളുടെ സാങ്കേതിക വിദ്യയും ഡിസൈനും ഗൂഗിള്‍ മോഷ്ടിച്ചുവെന്ന ആരോപണവുമായി സോണോസ് രംഗത്ത് എത്തി. ഗൂഗിളുമായി നല്ല സഹകരണമാണെന്നും, എന്നാല്‍ അവര്‍ തങ്ങളുടെ പേറ്റന്‍റുകള്‍ മോഷ്ടിച്ച് സ്വന്തം ഓഡിയോ പ്രോഡക്ടുകള്‍ ഉണ്ടാക്കിയെന്നുമാണ് സോണോസ് ആരോപണം.

 

NEWS
Advertisment