Advertisment

ഗൂഗിള്‍ സേര്‍ച്ച് എന്‍ജിന്‍ 23-ാം വാര്‍ഷികത്തില്‍ ആകര്‍ഷകമായ ഡൂഡില്‍ ഹോം പേജില്‍ ഉള്‍പ്പെടുത്തി

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഗൂഗിളിന് ഇന്ന് 23-ാം ജന്മദിനം. ഗൂഗിള്‍ സേര്‍ച്ച് എന്‍ജിന്‍ 23-ാം വാര്‍ഷികത്തില്‍ ആകര്‍ഷകമായ ഡൂഡില്‍ ആണ് ഹോം പേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മനോഹരമായ ഒരു പിറന്നാള്‍ കേക്കാണ് ഗൂഗിള്‍ നല്‍കിയിരിക്കുന്നത്.

ഗൂഗിള്‍ സ്ഥാപിതമായത് 1998 സെപ്റ്റംബര്‍ 4 നാണ്. ആദ്യത്തെ ഏഴ് വര്‍ഷം കമ്പനി ജന്മദിനം സെപ്റ്റംബര്‍ 4-ാം തീയതിയില്‍ ആചരിച്ചെങ്കിലും, പിന്നീട് ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 27 ലേക്ക് മാറ്റാന്‍ തീരുമാനിയ്ക്കുകയായിരുന്നു.

1998 സെപ്റ്റംബറില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥികളായ ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്നാണ് ഗൂഗിളിന് രൂപം നല്‍കിയത്. ഇവര്‍ പഠിച്ചിരുന്ന കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല ക്യാമ്പസില്‍ ഉപയോഗിക്കുന്നതിനായിട്ടാണ് ഈ സെര്‍ച്ച് എഞ്ചിന് ഇരുവരും ചേര്‍ന്ന് രൂപം നല്‍കിയത്. ഇരുവരും അവരുടെ പുതിയ പ്രൊജക്ടിന് ‘ഗൂഗിള്‍’ എന്ന് പേരിട്ടു.

ഗണിതശാസ്ത്ര പദമായ ഗൂഗോളില്‍ (Googol) നിന്നാണ് ഗൂഗിള്‍ (Google) എന്ന പേര് വന്നത്. ഗൂഗിള്‍ ഇന്ന് ആഗോളതലത്തില്‍ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സേര്‍ച്ച് എന്‍ജിനാണ്. ഇന്ന് നിരവധി പേരാണ് കമ്പനിക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Advertisment