Advertisment

നോക്കിയയുടെ പുതിയ 4ജി ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍; 2799 രൂപയാണ് വില

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

നോക്കിയയുടെ പുതിയ 4ജി ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലും പുറത്തിറക്കിയിരിക്കുന്നു. നോക്കിയയുടെ നോക്കിയ 110 4ജി എന്ന ഫോണുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത് .ഈ ഫോണുകളുടെ സവിശേഷതകളില്‍ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ 4ജി സപ്പോര്‍ട്ട് തന്നെയാണ് .കൂടാതെ 1,020എം എ എച്ച്ന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നത് .വില നോക്കുകയാണെങ്കില്‍ ഈ ഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ 2799 രൂപയാണ് വില വരുന്നത് .

സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 1.8 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് നോക്കിയ 110 4ജി എന്ന ഫീച്ചര്‍ ഫോണുകള്‍ വിപണിയില്‍ പുറത്തിറങ്ങിയിരിക്കുന്നത്.അതുപോലെ തന്നെ 120 x 160 പിക്സല്‍ റെസലൂഷനും ഈ ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .

വളരെ സ്റ്റൈലിഷ് രൂപകല്പനയില്‍ എത്തിയിരിക്കുന്ന എൽ ഇ ഡി ലൈറ്റുകളും ഇതിനുണ്ട് .ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 32 ജിബിവരെയാണ് ഈ ഫീച്ചര്‍ ഫോണുകളില്‍ മെമ്മറി കാര്‍ഡ് ഇടുവാന്‍ സാധിക്കുന്നത്. അതുപോലെ തന്നെ രണ്ടു ഫോണുകളിലും എം പി 3 ,എഫ് എം റേഡിയോ സപ്പോര്‍ട്ട് എന്നിവയും ലഭിക്കുന്നുണ്ട്.

Advertisment