ഷവോമി ഫോണുകള്‍ക്കും ലാപ്ടോപ്പിനും വന്‍ വിലക്കുറവ് ; സ്‌മാർട്ട്‌ഫോണുകൾ, സ്‌മാർട്ട് വാച്ചുകൾ, സ്‌മാർട്ട് ടിവികൾ,ഓഡിയോ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങൾക്കും വിലക്കുറവ്

New Update

ഷവോമി ഫോണുകള്‍ക്കും ലാപ്ടോപ്പിനും വന്‍ വിലക്കുറവ്. സ്‌മാർട്ട്‌ഫോണുകൾ, സ്‌മാർട്ട് വാച്ചുകൾ, സ്‌മാർട്ട് ടിവികൾ, ഓഡിയോ, ഓഡിയോ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങൾക്ക് വിലക്കുറവുണ്ട്. ഷവോമി 12 പ്രോ 12GB+256GB പതിപ്പ് ഇപ്പോൾ 18,000 രൂപ കിഴിവിലാണ് ലഭിക്കുന്നത്. നിലവില്‍ വിപണിയിൽ ഈ ഫോണിന്‍റെ വില 66,999 രൂപയാണ്. ലാപ്‌ടോപ്പുകളിലും വിലക്കുറവ് ഉണ്ട്. ഇത് പ്രൊഫഷണലുകളെയും വിദ്യാർത്ഥികൾക്കും അനുകൂലമായ ഒരു ഓഫറാണ്. ഷവോമിയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ ബ്രാൻഡായ റെഡ്മിയിൽ നിന്നുള്ള സ്മാർട്ട്‌ഫോണുകള്‍ക്കും വിക്കുറവുണ്ട്.കമ്പനിയുടെ ഫ്ലഗ്ഷിപ്പ് ഫോണാണ് ഷവോമി 12 പ്രോ .

Advertisment

publive-image

വളരെക്കാലമായി ഇന്ത്യൻ വിപണിയിലെ ഏറ്റവും വിജയകരമായ ഉപഭോക്തൃ ഇലക്ട്രോണിക് ബ്രാൻഡുകളിലൊന്നാണ് ഷവോമി. വെറും എട്ട് വർഷത്തിനുള്ളിൽ സ്മാർട്ട് ടിവികളും സ്മാർട്ട്‌ഫോണുകളും ഉൾപ്പെടെ നിരവധി ഉൽപ്പന്ന വിഭാഗങ്ങളിലെ മുൻനിര ബ്രാൻഡായി ഇന്ത്യയില്‍ ഷവോമി മാറി.

Advertisment