നത്തിങിന്റെ ആദ്യഫോണ്‍ പുറത്തിറങ്ങി ; ഫോണ്‍ (1) സവിശേഷതകളേറെ

author-image
ടെക് ഡസ്ക്
New Update

publive-image

കൊച്ചി: ആഗോള കമ്പനിയായ നത്തിങ് അവരുടെ ആദ്യ സ്മാര്‍ട്ട്‌ഫോണായ ഫോണ്‍ (1) പുറത്തിറക്കി. 50 എംപി ഡ്യുവല്‍ ക്യാമറയും നത്തിങ് ഓപ്പറേറ്റിങ് സിസ്റ്റവുമുള്ള ഫോണ്‍ ഗ്ലിഫ് ഇന്റര്‍ഫേസിലാണ് പ്രവര്‍ത്തിക്കുക. 120ഹെഡ്‌സ് ഒലെഡ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 778ജി+ ചിപ്‌സെറ്റ് തുടങ്ങിയവ ഫോണിന്റെ പ്രത്യേകതകളാണ്. 31,999 രൂപയ്ക്ക് ഉദ്ഘാടന ഓഫറില്‍ ലഭിക്കുന്ന ഫോണിന് രണ്ട് ലക്ഷത്തിലേറെ മുന്‍കൂര്‍ ഓര്‍ഡറുണ്ട്. ഗൂഗിള്‍ വെഞ്ചേസ്, ഇക്യൂടി, സി വെഞ്ചേഴ്‌സ് തുടങ്ങിയവര്‍ ചേര്‍ന്ന സ്ഥാപനമാണ് നത്തിങ്.

Advertisment

സ്‌ക്രീന്‍ടൈം കുറക്കാന്‍ സഹായിക്കുന്നു എന്നതാണ് ഗ്ലിഫ് ഇന്റര്‍ഫെയ്‌സിന്റെ ഏറ്റവും വലിയ സവിശേഷത. ഫോണില്‍ ഒരുക്കിയിരിക്കുന്ന 900 എല്‍ഇഡികള്‍ ആരാണ് വിളിക്കുന്നതെന്നും നോട്ടിഫിക്കേഷന്‍ ഏത് ആപിലാണെന്നും ചാര്‍ജിങ് നില എന്താണെന്നും സൂചന നല്‍കുന്നു. കോണ്‍ടാക്റ്റുകള്‍ റിങ്‌ടോണുമായി ബന്ധിപ്പിക്കുന്നതിനാല്‍ പ്രധാന സന്ദേശങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ല. 100 ശതമാനം റിസൈക്കിള്‍ഡ് അലൂമിനിയം ഫ്രെയിം ഫോണിന്റെ ഭാരം വലിയ തോതില്‍ കുറയ്ക്കുന്നു. ഫോണിന്റെ 50 ശതമാനം പ്ലാസ്റ്റിക് ഘടകങ്ങളും ജൈവാധിഷ്ഠിതമോ റിസൈക്കിള്‍ഡ് മെറ്റീരിയലോ ആണ്.

publive-image

ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും മികച്ച പതിപ്പാണ് നത്തിങ് ഒഎസ് എന്ന് ിഇഒയും കോ-ഫൗണ്ടറുമായ കാള്‍ പെയ് പറഞ്ഞു. ഏറെ ഉപയോഗസൗഹൃദം. ഓരോന്നിനും പ്രത്യേകം പ്രത്യേകം ആപ്പുകള്‍ ഉപയോഗിക്കാതെ പരമാവധി പ്രവര്‍ത്തനങ്ങള്‍ ഫോണില്‍ത്തന്നെ സാധ്യമാക്കുന്നവെന്നതും ഫോണ്‍ (1)ന്റെ സവിശേഷതയാണ്.

Advertisment