ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റുകൾ ഇന്ത്യയിലും അവതരിപ്പിച്ചു

author-image
ടെക് ഡസ്ക്
New Update

ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റുകൾ ഇന്ത്യയിലും അവതരിപ്പിച്ചു. ഒപ്പോ റെനോ 8, 8 പ്രോ (Oppo Reno 8, Oppo Reno 8 Pro) എന്നീ രണ്ട് പുതിയ സ്മാർട് ഫോണുകളാണ് റെനോ സീരീസിൽ പുറത്തിറക്കിയത്. രണ്ട് വകഭേദങ്ങളും സ്മാർട് ഫോൺ ഫൊട്ടോഗ്രഫിയ്ക്ക് മുൻഗണന നൽകിയാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. പ്രോ മോഡൽ മാരിസിലിക്കൺ എക്സ് പ്രോസസറുമായാണ് വരുന്നത്. കുറഞ്ഞ വെളിച്ചമുള്ള ഇടങ്ങളിൽ പോലും മികവാർന്ന ചിത്രങ്ങളും വിഡിയോകളും പകർത്താൻ ശേഷിയുള്ളതാണ് ക്യാമറാ ഫീച്ചറുകൾ.

Advertisment

publive-image

രണ്ട് സ്മാർട് ഫോണുകൾക്കും ഒരു സ്റ്റോറേജ് ഓപ്ഷനും രണ്ട് കളർ വേരിയന്റുകളുമുണ്ട്. ഒപ്പോ റെനോ 8ന്റെ സിംഗിൾ 8ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 29,999 രൂപയാണ് വില, അതേസമയം പ്രോ മോഡലിന് 12ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 45,999 രൂപയുമാണ് വില.

സാധാരണ ഓപ്ഷനായ ഷിമ്മർ ഗോൾഡ്, ഷിമ്മർ ബ്ലാക്ക് എന്നീ നിറങ്ങളിൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. മറുവശത്ത് പ്രോ മോഡലിന് ഗ്ലേസ്ഡ് ഗ്രീൻ, ഗ്ലേസ്ഡ് ബ്ലാക്ക് നിറങ്ങളുണ്ട്. ഒപ്പോ റെനോ 8, റെനോ 8 പ്രോ എന്നിവയുടെ ഇന്ത്യയിലെ വിൽപന യഥാക്രമം ജൂലൈ 25 നും 19 നും തുടങ്ങും. ഒപ്പോ ഇന്ത്യ സ്റ്റോറുകൾ, ഫ്ലിപ്കാർട്ട് വഴി ഉപഭോക്താക്കൾക്ക് രണ്ട് സ്മാർട് ഫോണുകളും വാങ്ങാം.

∙ ഒപ്പോ റെനോ 8 പ്രോ

120Hz റിഫ്രഷ് റേറ്റും ഫുൾ-എച്ച്‌ഡി റെസലൂഷനും നൽകുന്ന 6.7 ഇഞ്ച് ഡിസ്‌പ്ലേയുമായാണ് റെനോ 8 പ്രോ വരുന്നത്. സിംഗിൾ 32-മെഗാപിക്സൽ സോണി IMX709 ക്യാമറ സെൻസറിനായി ഡിസ്പ്ലേയിൽ ഹോൾ-പഞ്ച് കട്ട്ഔട്ട് ഉണ്ട്. മീഡിയടെക് ഡിമെൻസിറ്റി 8100-മാക്സ് ആണ് പ്രോസസർ. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 12.1ലാണ് ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ ഫോണിന് ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

പിൻ ക്യാമറ മൊഡ്യൂളിൽ 50-മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസർ, 8-മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസർ, 2-മെഗാപിക്സൽ പ്രൈമറി ക്യാമറ എന്നിവയുണ്ട്. മുൻവശത്ത് എഎഫ് ഉള്ള 32-മെഗാപിക്സൽ ക്യാമറയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബോർഡിലെ മാരിസിലിക്കൺ എക്സ് (MariSilicon X) ഇമേജിങ് എൻപിയു എന്നത് 6nm പ്രോസസ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഒപ്പോ വിശദീകരിക്കുന്നു. ഈ ടെക്നോളജി ഉപയോഗിച്ച് രാത്രിയിൽ പോലും മികവാർന്ന 4കെ വിഡിയോകൾ എടുക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

4,500 എംഎഎച്ച് ബാറ്ററി, 5ജി, ഫേസ് അൺലോക്ക്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, എൻഎഫ്‌സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 80W ചാർജർ ഉപയോഗിച്ച് 11 മിനിറ്റിനുള്ളിൽ റെനോ 8 പ്രോയ്ക്ക് 50 ശതമാനം ചാർജ് ചെയ്യാനാകുമെന്ന് ഒപ്പോ അവകാശപ്പെടുന്നു.

∙ ഒപ്പോ റെനോ 8

ഒപ്പോ റെനോ 8 പ്രോയിൽ നിന്ന് കാര്യമായ വ്യത്യാസമില്ലാതെയാണ് റെനോ 8 ഡിസൈൻ ചെയ്തിരിക്കുന്നത്. എന്നാൽ ശ്രദ്ധേയമായ ചില മാറ്റങ്ങളുണ്ട്. ഇതൊരു പ്ലാസ്റ്റിക് ബിൽഡ് ആണെന്ന് പറയാം. അതേസമയം പ്രോ മോഡലിന് ഒരു ഗ്ലാസ് ആണ്. സ്‌ക്രീൻ വലുപ്പവും ചെറുതാണ്, 90Hz റിഫ്രഷ് റേറ്റും ഫുൾ-എച്ച്‌ഡി റെസല്യൂഷനും (2,400x1,080 പിക്‌സൽ) ഉള്ള 6.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഒപ്പോ റെനോ 8ന് ലഭിക്കുന്നത്. മീഡിയടെക് 1300 ആണ് പ്രോസസർ.

OV02B10 2-മെഗാപിക്സൽ സെൻസറിന് പകരം 2-മെഗാപിക്സൽ GC02M1 മാക്രോ സെൻസർ ലഭിക്കുന്നുണ്ടെങ്കിലും അതിന്റെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ ഒരേ സെൻസർ തന്നെയാണ്. മുൻവശത്തെ ക്യാമറ 32 മെഗാപിക്സൽ ആണ്. 80W സൂപ്പർവൂക് (SuperVOOC) ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,500 എംഎഎച്ച് ആണ് ബാറ്ററി.

Advertisment