വാട്ട്സ്ആപ്പ് സ്റ്റാറ്റസിന് ഇനി ഇമോജി റിയാക്ഷൻ നൽകാനാകും

author-image
ടെക് ഡസ്ക്
New Update

വാട്ട്സ്ആപ്പ് സ്റ്റാറ്റസിന് ഇനി ഇമോജി റിയാക്ഷൻ നൽകാനാകും. ആൻഡ്രോയിഡ് ഫോണുകൾ ഈ സേവനം ലഭ്യമാണെന്നാണ് റിപ്പോർട്ട്. മെസെജിന് ആറ് വ്യത്യസ്‌ത ഇമോജികളുള്ള റിയാക്ഷൻ നൽകാനാകുന്ന സെറ്റിങ്സ് നേരത്തെ അവതരിപ്പിച്ചിരുന്നു.

Advertisment

publive-image

ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാം വഴി ലഭ്യമാകുന്ന ആൻഡ്രോയിഡ് ബീറ്റ 2.22.16.10 അപ്‌ഡേറ്റുള്ള വാട്ട്‌സ്ആപ്പിലാണ് ഈ ഫീച്ചർ ഇപ്പോൾ ലഭ്യമായിട്ടുള്ളത്. മെറ്റായുടെ ഉടമസ്ഥതയിലുള്ള സന്ദേശമയയ്‌ക്കൽ ആപ്പായ വാട്ട്സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് പതിപ്പില്‍ ബീറ്റയ്‌ക്കായി അപ്‌ഡേറ്റ് ചെയ്‌ത ഗാലറി വ്യൂവും പുറത്തിറക്കുന്നതായി റിപ്പോർട്ട്.

വാട്ട്‌സ്ആപ്പ് ഫീച്ചറുകൾ ട്രാക്കറായ വാട്ട്സ്ആപ്പ് ബീറ്റ ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയിഡ് ഫോണുകളിലെ സ്റ്റാറ്റസ് റിയാക്ഷൻ വൈകാതെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമായി തുടങ്ങും. എട്ട് ഇമോജികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാട്ട്‌സ്ആപ്പിന്‍ഖെ സഹോദര സ്ഥാപനങ്ങളായ ഇൻസ്റ്റാഗ്രാമിലും മെസഞ്ചറിലും ഈ ഫീച്ചർ ലഭ്യമാണ്. മെസേജിംഗ് പ്ലാറ്റ്‌ഫോം ആൻഡ്രോയിഡിനുള്ള 2.22.16.10 ബീറ്റ ഉപയോഗിച്ച് ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാം വഴി അപ്‌ഡേറ്റ് പുറത്തിറക്കുമെന്നാണ് പറയപ്പെടുന്നത്.

Advertisment