നിരോധിത ആപ്പുകൾ ഇപ്പോഴും ലഭ്യം ; ഷെയർ ഇറ്റ് ഉൾപ്പെടെയുള്ള ആപ്പുകൾ തിരിച്ചുവരുന്നതായി റിപ്പോർട്ടുകൾ

author-image
ടെക് ഡസ്ക്
New Update

ചൈനീസ് ആപ്പുകൾ നിസാര മാറ്റം വരുത്തി തിരിച്ചുവരുന്നതായി സ്ഥീരികരിച്ച് കേന്ദ്രം. ഷെയർ ഇറ്റ് ഉൾപ്പെടെയുള്ള ആപ്പുകൾ തിരിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ. ആപ്പിന്റെ മാറ്റം സംഭവിച്ച് ലഭിച്ച പരാതികളെല്ലാം ആഭ്യന്തര മന്ത്രാലയത്തിനു കൈമാറിയതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു . കൂടാതെ പബ്ജി ഗെയിം നിരോധിച്ചതാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.നിരോധിച്ച ശേഷവും ഇത് ഇന്ത്യയിൽ കളിക്കുന്നതായി കണ്ടെത്തി.

Advertisment

publive-image

2020ലാണ് കേന്ദ്ര ഐടി മന്ത്രാലയം പബ്ജി അടക്കമുള്ള ആപ്പുകൾ നിരോധിച്ച് ഉത്തരവ് ഇറക്കിയത്.ഇത്തരം ആപ്പുകളുടെ തിരിച്ചുവരവ് തടയണം എന്ന ആവശ്യവുമായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) എന്ന വ്യാപാരി സംഘടന കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിക്ക് കത്ത് നൽകിയിരുന്നു. നിലവിൽ കാംസ്കാനർ, ഷെയർ ഇറ്റ് ഉൾപ്പെടെയുള്ള ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. പേര് മാറ്റിയാണെന്ന് മാത്രം. ഫയലുകൾ പങ്കുവയ്ക്കാൻ ഉപയോഗിച്ചിരുന്ന ഷെയർ ഇറ്റ് എന്ന ആപ് 'ഷെയർ കരോ' എന്ന പേരിൽ ലഭ്യമാണെന്ന് സിഎഐടി ചൂണ്ടിക്കാട്ടി. ലോഗോ പോലും പഴയതു തന്നെ. പുതിയ പേരിലുള്ള ആപ്പിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഉപയോക്താവ് എത്തുന്നത്, നിരോധിച്ച ഷെയർ ഇറ്റിന്റെ വെബ്സൈറ്റിൽ തന്നെയാണ്. ആപ്പുകൾ ലോക്ക് ചെയ്യുന്ന ആപ്‍ലോക്ക് എന്ന നിരോധിത ആപ്പിന്റെ അതെ പേരിലും പുതിയ ആപ്പ് ലഭ്യമാണ്.ഡോക്യുമെന്റ് സ്കാനിങ്ങിനായി ഉപയോഗിക്കുന്ന കാംസ്കാനർ 'ടാപ്സ്കാനർ', 'ഒകെൻ' എന്ന പേരിലാണ് വന്നിരിക്കുന്നത്. പുതിയ പേരിലുള്ള ആപ്പിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ കാംസ്കാനറിലെത്തും.

Advertisment