പ്രൊഫൈൽ ചിത്രത്തിന് പകരം ‘അവതാറുകൾ’ ; പുതിയ ഫീച്ചർ ഉടൻ എത്തുമെന്ന് റിപ്പോർട്ട്

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

അവതാര്‍ പ്രൊഫൈല്‍ ഫോട്ടോകള്‍ സജ്ജീകരിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചര്‍ കൊണ്ടുവരാന്‍ വാട്ട്സ്ആപ്പ് ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്.

Advertisment

കസ്റ്റമൈസ് ചെയ്ത അവതാറിനെ ഡിസ്പ്ലേ ചിത്രമായി സജ്ജീകരിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന അവതാര്‍ പ്രൊഫൈല്‍ ഫോട്ടോ ഫീച്ചര്‍ വാട്ട്സ്ആപ്പ് സജ്ജീകരിക്കുന്നതായി വാബീറ്റ ഇന്‍ഫോാണ് റിപ്പോര്‍ട്ട് ചെയ്തത്. ഉപയോക്താക്കള്‍ക്ക് ഒരു അവതാര്‍ ചിത്രം ഇഷ്ടാനുസൃതം തിരഞ്ഞെടുക്കാനും പശ്ചാത്തല വര്‍ണ്ണം തിരഞ്ഞെടുക്കാനും പ്രൊഫൈല്‍ ഫോട്ടോയായി അവതാര്‍ സജ്ജീകരിക്കാനും എങ്ങനെ കഴിയുമെന്ന് സ്‌ക്രീന്‍ഷോട്ട് മുഖേന കാണിക്കുന്നു. ഫീച്ചര്‍ എപ്പോള്‍ പുറത്തിറങ്ങും എന്നതിനെ കുറിച്ച് ഒരു വിവരവുമില്ല. പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നതിനായുള്ള പ്രാരംഭ ഘട്ടത്തിലായതിനാല്‍, ഇത് പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് കുറച്ച് സമയമെടുത്തേക്കാമെന്നും റിപോര്‍ട്ട് പറയുന്നു.

ഈ മാസം ആദ്യം, വാട്ട്സ്ആപ്പ് നിരവധി പുതിയ സ്വകാര്യത സവിശേഷതകള്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് വാട്സാപ്പ് ഉപഭോക്താക്കള്‍ക്ക് അവര്‍ അംഗങ്ങളായിട്ടുള്ള ഗ്രൂപ്പുകളില്‍നിന്ന് ആരുമറിയാതെ പുറത്തുപോവാന്‍ സാധിക്കും. ഓണ്‍ലൈനില്‍ വരുമ്പോള്‍ ആരെല്ലാം കാണണമെന്ന് തീരുമാനിക്കുക, വ്യൂ വണ്‍സ് മെസേജുകള്‍ സ്‌ക്രീന്‍ഷോട്ട് ചെയ്യുന്നത് തടയുക തുടങ്ങിയവയും സാധ്യമാണ്.

കൂടാതെ, ഒരു ഗ്രൂപ്പില്‍നിന്ന് പുറത്തുപോവുമ്പോള്‍ ആ വിവരം ഗ്രൂപ്പിലെ മറ്റംഗങ്ങളെ വാട്സാപ്പ് അറിയിക്കുമായിരുന്നു. എന്നാല്‍, ഇനി പുറത്തുപോവുന്ന കാര്യം ഗ്രൂപ്പിലെ എല്ലാവരെയും അറിയിക്കുന്നതിന് പകരം ഗ്രൂപ്പ് അഡ്മിനെ മാത്രമേ അറിയിക്കുകയുള്ളൂ. ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് പുറത്ത് പോകുന്ന അംഗത്തിനെ പറ്റി അറിയിപ്പ് ലഭിക്കും.

Advertisment