വമ്പന്‍ വിലക്കുറവില്‍ റിലൈന്‍സ് 5 ജി ഫോൺ ഈ മാസമെത്തുമെന്ന് സൂചന

author-image
ടെക് ഡസ്ക്
Updated On
New Update

റിലൈൻസിന്‍റെ 5ജി ഫോണുകൾ ഈ മാസം തന്നെയെത്തുമെന്ന് സൂചന. റിലൈൻസ് ഇൻഡസ്ട്രീസിന്റെ ഈ വർഷത്തെ വാർഷിക ജനറൽ മീറ്റിങ് (എജിഎം) ഈ മാസം 29 നാണ് നടക്കുന്നത്. അന്നേ ദിവസം ഫോൺ അവതരിപ്പിക്കുമെന്നാണ് സൂചനകൾ. വെർച്വൽ ഇവന്റായാണ് പരിപാടി നടത്തുന്നത്. വാർഷിക ജനറൽ മീറ്റിങ്ങിനെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. മുൻവർഷങ്ങളിലെ പോലെ കമ്പനിയുടെ പുതിയ പദ്ധതികൾ ഇക്കുറിയും പ്രഖ്യാപിച്ചേക്കും.

Advertisment

publive-image

അതിനൊപ്പം തന്നെ 5ജിയെ സംബന്ധിച്ച പ്രഖ്യാപനങ്ങളും ഉണ്ടാകും. ഘട്ടം ഘട്ടമായാണ് ടെലികോം കമ്പനികൾ രാജ്യത്ത് 5ജി സേവനം ആരംഭിക്കുകയെന്നും റിപ്പോർട്ടുണ്ട്. ഈ മാസം തന്നെ 5ജി സേവനങ്ങൾ ലഭ്യമാകുമെന്ന തരത്തില‍്‍ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 4 ജി സേവനം ആരംഭിച്ച സമയത്തെതുപോലെ വെൽക്കം ഓഫറും പ്രതീക്ഷിക്കുന്നുണ്ട്. കമ്പനിയുടെ 5ജി ഫോണായ ജി യോഫോണും ഈ മാസം പുറത്തിറക്കിയേക്കും.

ഫോൺ ഇറക്കുന്നതിന് പുറമെ തെരഞ്ഞെടുത്ത നഗരങ്ങളിലും, പ്രദേശങ്ങളിലും ജിയോയുടെ 5ജി സേവനങ്ങൾ അവതരിപ്പിച്ചേക്കും. ജിയോ 5ജി ഫോണിന്‍റെ വില 10,000 രൂപയിൽ താഴെയായിരിക്കുമെന്നാണ് സൂചനകൾ. റിലയൻസ് ജിയോ സമ്പൂർണമായി ഇന്ത്യയിൽ നിർമിച്ച ഫോൺ എന്നാണ് പറയപ്പെടുന്നത്.  ഫോണിനൊപ്പം പ്രത്യേകം ഡാറ്റാ പാക്കേജും ജിയോ പ്രഖ്യാപിച്ചേക്കും. ഫോണും ഡാറ്റാ പാക്കേജും ഒരുമിച്ച് സ്വന്തമാക്കിയാൽ ഫോണിന്റെ വില ഏകദേശം 2500 രൂപ മാത്രമായിരിക്കും. 6.5-ഇഞ്ച് വലുപ്പമുള്ള എച്ച് ഡി പ്ലസ് ഡിസ്‌പ്ലേയും നേരത്തെ ഇറക്കിയ സ്‌നാപ്ഡ്രാഗൺ 480 5ജിയും ആയിരിക്കാം പ്രോസസർ എന്നാണ് പ്രതീക്ഷിക്കുന്നത്.

publive-image

4 ജിബി വരെ റാമും 64 ജിബി വരെ സ്റ്റോറേജ് കപ്പാസിറ്റിയുമുള്ള വേരിയന്റുകളും ഉണ്ടാകും. ഫോണിന്റെ പിന്നിൽ ഡബിൾ ക്യാമറാ സെറ്റ്-അപ് പ്രതീക്ഷിക്കുന്നുണ്ട്. 12 എംപിയുടെ മെയിൻ  ക്യാമറയും 2 എംപി മാക്രോ സെൻസറും ഉണ്ടാകും. സെൽഫി ക്യാമറ 8 എംപി ആയിരിക്കും.  ഗൂഗിളിന്റെ എൻജീനിയർമാരും റിലയൻസിന്റെ എൻജിനീയർമാരും സംയുക്തമായി വികസിപ്പിച്ചതാണ് പ്രഗതി ഒഎസ്.അതിലായിരിക്കാം പുതിയ ഫോൺ പ്രവർത്തിക്കുന്നത്. ദീപാവലിയ്ക്ക് ഫോൺ വിപണിയിൽ എത്തിയേക്കും.

Advertisment