Advertisment

ട്രിനിറ്റി ഗെയിമിങ് ഇന്ത്യയുടെ 'നെക്സ്റ്റ് ലെവല്‍' ടാലന്റ് ഹണ്ട് പ്രോഗ്രാം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: പ്രമുഖ ഗെയിമിങ് കണ്ടന്റ്, മാര്‍ക്കറ്റിങ് സ്ഥാപനമായ ട്രിനിറ്റി ഗെയിമിങ് ഇന്ത്യ ഫേസ്ബുക്ക് ഗെയിമിങ്ങുമായി സഹകരിച്ച് ടാലന്റ് ഹണ്ട് ആന്‍ഡ് ഗെയ്മര്‍ ഓണ്‍ ബോര്‍ഡിങ് പ്രോഗ്രാമായ ''നെക്‌സ്റ്റ് ലെവല്‍'' അവതരിപ്പിക്കുന്നു. പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ ലഭിച്ച ആവേശഭരിതമായ പ്രതികരണത്തിനു ശേഷമാണ് കൊച്ചിയിലെ ഭാരത് മാതാ കോളേജില്‍ പ്രോഗ്രാമിന്റെ എട്ടാമത് ഘട്ടം ആരംഭിച്ചത്. കോളജ് തലത്തിലുള്ള ഗെയിമിങ് പ്രേമികളെ പ്രൊഫഷണല്‍ ഗെയിമര്‍മാരാകാന്‍ പ്രോഗ്രാം സഹായിക്കും. സെപ്റ്റംബര്‍ അഞ്ചിന് ആരംഭിച്ച നെക്സ്റ്റ് ലെവല്‍ പ്രോഗ്രാം അടുത്ത മൂന്നു മാസത്തിനുള്ളില്‍ 23 നഗരങ്ങളിലൂടെ കടന്ന് ഡിസംബര്‍ രണ്ടിന് സമാപിക്കും.

നിലവില്‍ 40 ദശലക്ഷം ഗെയിമര്‍മാരുമായി പ്രവര്‍ത്തിക്കുന്ന ട്രിനിറ്റി ഗെയിമിങ് ഇന്ത്യയുടെ പ്രതിഭാ നിര ഇതോടെ ഗണ്യമായി വളരും. തുടക്കക്കാര്‍ക്ക് പോലും വിജയകരമായ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്ന തരത്തിലാണ് നെക്സ്റ്റ് ലെവല്‍ പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ട്രിനിറ്റി ഗെയിമിങ്ങിന്റെ നെക്സ്റ്റ് ലെവല്‍ പ്രോഗ്രാം വളര്‍ന്നു വരുന്ന പ്രതിഭകള്‍ക്ക് വിജയകരമായ കരിയറുകള്‍ കണ്ടെത്താന്‍ സഹായിക്കുമെന്നും അത്യാധുനിക ചലിക്കുന്ന ഗെയിമിങ് സൗകര്യങ്ങള്‍ 24 നഗരങ്ങളിലെ 25 കോളജുകളിലൂടെ സഞ്ചരിച്ച് ഗെയിമിങ് ലോകത്തിന്റെ പുതിയ അറിവുകള്‍ പകരുമെന്നും ഗെയിമിങ്ങിനെ എങ്ങനെ വിജയകരമായ പ്രൊഫഷനാക്കി മാറ്റമെന്ന് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ബോധവല്‍ക്കരിക്കാനും പ്രോഗ്രാം സഹായിക്കുമെന്നും ട്രിനിറ്റി ഗെയിമിങ് ഇന്ത്യ സഹ സ്ഥാപകന്‍ അഭിഷേക് അഗര്‍വാള്‍ പറഞ്ഞു.ഈ പരിപാടിയിലൂടെ, ഗെയിമിംഗിനെ ഒരു മൂര്‍ത്തമായ കരിയറെന്ന നിലയില്‍ വളര്‍ത്താനും ഗെയിമര്‍മാര്‍ക്ക് അവരുടെ ഗെയിമിംഗില്‍ എങ്ങനെ ധനസമ്പാദനം നടത്താമെന്നും ബോധവല്‍ക്കരിക്കുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുക മാത്രമല്ല, ഗെയിമിങ് ലോകത്തെകുറിച്ച് നേരിട്ട് അറിയാനും അവസരമൊരുക്കുമെന്നും ട്രിനിറ്റി ഗെയിമിങ് ഇന്ത്യ സഹ സ്ഥാപകന്‍ ശിവം റാവു പറഞ്ഞു.

Advertisment