Advertisment

പുതിയ അപ്ഡേറ്റുമായി ഗൂഗിള്‍ ഫോട്ടോസ് ;ഉപയോഗിക്കുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍ ഇതെക്കെയാണ്...

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

പുതിയ അപ്ഡേറ്റുമായി ഗൂഗിള്‍ ഫോട്ടോസ്. അടുത്തിടെയാണ് കമ്പനി പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് പുതുക്കിയ മെമ്മറി ഫീച്ചർ ഉപയോഗിച്ച് ഗൂഗിൾ ഫോട്ടോസ് അപ്‌ഡേറ്റ് ചെയ്യുന്നത്. 2019-ൽ ഉപയോക്താക്കൾക്ക് വേണ്ടി ആദ്യമായി പരിചയപ്പെടുത്തിയ മെമ്മറി ഫീച്ചറിലേക്കുള്ള വലിയ അപ്‌ഗ്രേഡിന്റെ ഭാഗമാണ് പുതിയ അപ്ഡേറ്റ് പുറത്തിറങ്ങിയിരിക്കുന്നത്.

Advertisment

ഉപയോക്താക്കൾക്ക് വീഡിയോ ഫ്ലിപ്പ്ബുക്കുകൾ, സൂം ഇഫക്റ്റ്, ബോൾഡർ ടൈറ്റിൽ ഫോണ്ട്, റീ-പോസിഷൻ ചെയ്ത ഫോട്ടോ ഡീറ്റെയിൽ എന്നിവ പ്രയോജനപ്പെടുത്താം. വെർട്ടിക്കൽ സ്വൈപ്പിന് പകരമായി ഒരു ക്യൂക്ക് എക്സിറ്റ് ബട്ടണും, സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്ത മെമ്മറീസ്  എന്ന പേരിൽ ഒരു  ഷെയറിങ് ലിങ്ക് ക്രിയേറ്റ് ചെയ്യാനുള്ള സെറ്റിങ്സും ഗൂഗിൾ ഇതിൽ നല്‍കിയിട്ടുണ്ട്.

publive-image

മെമ്മറീസിൽ കാണിച്ചിരിക്കുന്ന പോലെ ഉപയോക്താക്കളുടെ ഫോട്ടോകളുടെ 3D റെൻഡർ ചെയ്യും. കൂടാതെ ഇതിന്റെ പ്രസൻസ് ക്രിയേറ്റ് ചെയ്യാൻ എഐയെ ഉപയോഗിക്കും. ഇത്തരത്തിലൊരു ഫീച്ചറാണ് സിനിമാറ്റിക് ഫോട്ടോസ്. ഒന്നിലധികം ഫോട്ടോകളെ എൻഡ്-ടു-എൻഡ് സിനിമാറ്റിക് അനുഭവമാക്കി മാറ്റാനുള്ള കഴിവുകൾ ഇതിനൊപ്പം ആഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയ കമ്പനികൾ ഓഡിയോ-വിഷ്വൽ കണ്ടന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ സമയത്ത്, ഈ അപ്‌ഡേറ്റ് ഇൻസ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും സ്റ്റോറീസ് ആൻഡ് മെമ്മറീസിന് പ്രിയം ഏറാൻ സഹായകമാകുമെന്നാണ് കണക്കു കൂട്ടൽ.

കമ്പനി  ഇൻ-ബിൽറ്റ് കൊളാഷ് എഡിറ്റർ, സ്റ്റൈലുകൾ എന്നിവ ഇതുവരെ പുറത്തിറക്കിയിട്ടില്ല. പഴയ സ്ക്രാപ്പ്ബുക്കുകളിൽ നിന്ന് ഊർജം ഉൾക്കൊണ്ട് മെമ്മറികളിലേക്ക് ഗ്രാഫിക് ആർട്ട് സ്വയം ആഡ്  ചെയ്യാന്‌‍ ഉപയോക്താക്കളെ സഹായിക്കുമെന്നും  കമ്പനി അറിയിച്ചു.

ഗൂഗിൾ വൺ വരിക്കാർക്കും പിക്സൽ ഫോൺ ഉപയോക്താക്കൾക്കും അവരുടെ കൊളാഷുകൾക്കുള്ളിൽ പോർട്രെയിറ്റ് ലൈറ്റ് അല്ലെങ്കിൽ എച്ച്ഡിആർ പോലുള്ള അധിക എഡിറ്റിംഗ് ഫീച്ചറുകൾ ഉപയോഗിക്കാം.  30-ലധികം ഡിസൈനുകൾ ആക്‌സസ് ചെയ്യാനും കഴിയും.

ചില ഫോട്ടോകൾ മറയ്ക്കുന്നതിൽ ഉപയോക്താക്കൾക്ക് നിയന്ത്രണം തുടരുമെന്ന് കമ്പനി നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. മെമ്മറീസിൽ ദൃശ്യമാകുന്ന ആളുകളോ സമയ കാലയളവുകളോ സംബന്ധിച്ച  ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ഘട്ടം ഘട്ടമായി ഗൂഗിള്‍ ഉപയോക്താക്കൾക്ക് ലഭ്യമാക്കും.

Advertisment