Advertisment

നേമത്ത് പാമ്പുകടിയേറ്റ് പെൺകുട്ടി മരിച്ചു;വിവിധാ ഭാഷാ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പുന്നയ്‌ക്കാമുകൾ ഞാലിക്കോണം ഭാഗത്തെ വീട്ടിലാണ് സംഭവം

New Update

publive-image

Advertisment

തിരുവനന്തപുരം: നേമത്ത് പാമ്പുകടിയേറ്റ് പെൺകുട്ടി മരിച്ചു. അസം സ്വദേശി ജിപിൻ ദാസിന്റെ മകൾ ശിൽപ്പാറാണി(7) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

വിവിധാ ഭാഷാ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പുന്നയ്‌ക്കാമുകൾ ഞാലിക്കോണം ഭാഗത്തെ വീട്ടിലായിരുന്നു സംഭവം. വീട്ടിനകത്തേക്ക് ഇഴഞ്ഞുവന്ന പാമ്പ് കുട്ടിയെ കടിക്കുകയായിരുന്നു.

എന്തോ ഒന്ന് കടിച്ചതായി പെൺകുട്ടി രക്ഷിതാക്കളെ അറിയിച്ചെങ്കിലും ആരും കാര്യമാക്കിയില്ല. എന്നാൽ കുറച്ചുസമയത്തിന് ശേഷം പെൺകുട്ടി അവശയാകുകയായിരുന്നു.

തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടിയ്‌ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

NEWS
Advertisment