Advertisment

വ്യാജ ലൈസൻസിൽ തോക്ക് കൈവശം വെച്ച അഞ്ച് കശ്മീർ സ്വദേശികൾ തിരുവനന്തപുരത്ത് പിടിയിൽ

New Update

publive-image

Advertisment

തിരുവനന്തപുരം: വ്യാജ ലൈസൻസിൽ തോക്ക് കൈവശം വെച്ച അഞ്ച് കശ്മീർ സ്വദേശികൾ അറസ്റ്റിൽ. തിരുവനന്തപുരത്ത് വെച്ച് കരമന പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. എടിഎമ്മിൽ പണം നിറയ്‌ക്കുന്ന സെക്ക്യൂരിറ്റി ജീവനക്കാരാണ് അറസ്റ്റിലായവർ.

ഷൗക്കത്തലി, ഷുക്കൂർ അഹമ്മദ്, ഗുൽസമാൻ, മുഷ്താഖ് ഹുസൈൻ, മുഹമ്മദ് ജാവേദ് എന്നിവരാണ് പിടിയിലായവർ. ഇവരിൽ നിന്ന് 5 ഇരട്ടക്കുഴൽ തോക്കുകളും 25 റൗണ്ട് ബുള്ളറ്റുകളും പിടികൂടി.

ആറുമാസങ്ങൾക്ക് മുമ്പ് മഹാരാഷ്‌ട്രയിലെ ഒരു റിക്രൂട്ടിംഗ് ഏജൻസി വഴിയാണ് ഇവർ കേരളത്തിലെത്തിയതെന്നാണ് പോലീസ് റിപ്പോർട്ട്.

NEWS
Advertisment