Advertisment

നടൻ രമേശ് വലിയശാലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: ആത്മഹത്യയെന്ന് സൂചന

New Update

publive-image

Advertisment

തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയൽ താരം രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലർച്ചെയോടെ തിരുവനന്തപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

കഴിഞ്ഞ 22 വർഷമായി സിനിമാ സീരിയൽ രംഗത്ത് സജീവമാണ് താരം. നാടകരംഗത്ത് നിന്നാണ് സീരിയലിലേക്ക് എത്തിയത്. ഡോ. ജനാർദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവർത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‌ക്രീനിന്റെയും ഭാഗമായി.

സിനിമാ സീരിയൽ രംഗത്തെ നിരവധി പേർ താരത്തിന് അന്ത്യാജ്ഞലി നേർന്നു

NEWS
Advertisment