Advertisment

അശാസ്ത്രീയമയ പരിഷ്കാരങ്ങളുടെ ദുരിതമേറി തിരുവനന്തപുരം മെഡിക്കൽ കോളേജ്...

New Update

publive-image

Advertisment

അശാസ്ത്രീയമയ പരിഷ്കാരങ്ങളുടെ ദുരിതമേറി തിരുവനന്തപുരം മെഡിക്കൽ കോളേജ്. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി കൊവിഡ് കാരണം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നയിടത്തെ അത്യാഹിത വിഭാ​ഗത്തിൽ എത്തുന്നവർക്ക് ആവശ്യത്തിന് ട്രോളിയോ മറ്റ് സൗകര്യങ്ങളോ ഇല്ല.

ആശുപത്രി വികസന പ്രവർത്തനത്തിന് വേണ്ടിയുള്ള മാസ്റ്റർപ്ലാന്റെ ഒന്നാംഘട്ടം ഇഴഞ്ഞു നീങ്ങുകയാണ്. മാസ്റ്റർപ്ലാൻ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള നോഡൽ ഓഫീസറുടെ നിസഹകരണം കൊണ്ടായിരുന്നു മാസ്റ്റർപ്ലാൻ ഇഴയുന്നത്.

ഇയാളെ തന്നെ സൂപ്രണ്ട് ആയി നിയമിച്ചതോടെ വികസന പ്രവർത്തനം വീണ്ടും താളം തെറ്റിയ അവസ്ഥയിലുമാണ്. അശാസ്ത്രീയമായ റോഡ് പരിഷ്കാരം കാരണവും രോ​ഗികൾ ദുരിതം അനുഭവിക്കുന്നു.

ഇത് കാരണം അത്യാഹിത വിഭാ​ഗത്തിന് മുമ്പിൽ എന്നും ​ഗതാ​ഗതക്കുരിക്ക് സൃഷ്ടിക്കുന്നതും രോ​ഗികൾക്ക് ദുരിതകമാകുന്നു. റോഡിന്റെ നടുക്ക് കോൺ​ഗ്രേറ്റ് ബ്ലോക്ക് ഇട്ട് 2, വശങ്ങളിലും ബൈക്ക് പാർക്കിം​ഗ് അനുവദിച്ചതോടെ അപകടങ്ങളും വർദ്ധിച്ചു.

അത്യാഹിത വിഭാ​ഗത്തിലെ പ്രശ്നം പരിഹരിക്കാൻ വേണ്ടിയാണ് ഒരു വർഷം മുൻപ് മുഖ്യമന്ത്രി പുതിയ അത്യാ​ഹിത വിഭാ​ഗം ഉദ്ഘാടനം ചെയ്തത്. പല പ്രാവശ്യം നിലവിലെ അത്യാഹിത വിഭാ​ഗം പുതിയതിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ നിലവിലെ സൂപ്രണ്ടും അന്നത്തെ മാസ്റ്റർ പ്ലാൻ നോഡൽ ഓഫീസറുമായിരുന്ന ആൾ ഓരോ കാരണം പറഞ്ഞ് അത്യാഹിത വിഭാ​ഗം മാറ്റാൻ സമ്മതിച്ചിരുന്നില്ല. അത്യാഹിത വിഭാ​ഗത്തിലെ വിഭാ​ഗത്തിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ എമർജൻസി മെഡിസിന് കീഴിൽ പുതിയ സ്ഥലത്തേക്ക് മാറ്റുക തന്നെ വേണം.

അതിന് അവസരം ഉണ്ടാക്കാത്ത തരത്തിൽ നീട്ടി കൊണ്ട് പോകുകയാണ്. അവിടെ 8 ഓപ്പറേഷൻ തീയറ്ററുകളുള്ള സ്യൂട്ടുകൾ ഉള്ളത് പ്രവർത്തിപ്പിക്കാൻ സാധിക്കുന്നില്ല. അടച്ചിട്ടു. എസിയും പല ഉപകരണങ്ങളും ഫം​ഗസ് പിടിച്ച അവസ്ഥയാണ്.

അത് തുറന്ന് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴെല്ലാം ഇപ്പോഴത്തെ സൂപ്രണ്ട് തടസം നിൽക്കുകയായിരുന്നു. ഇദ്ദേഹം തന്നെ സൂപ്രണ്ട് ആയി വന്നതോടെ ഇപ്പോൾ ഇത് തുറക്കുകയോ, ഓപ്പറേഷൻ തീയറ്ററുകൾ പ്രവർത്തന സജ്ജമാക്കുയോ ചെയ്യാനിടയില്ല.

Thiruvananthapuram Medical College
Advertisment