Advertisment

നെടുമുടി വേണു: അരങ്ങൊഴിഞ്ഞത് മലയാളത്തിന്റെ അഭിനയ ഇതിഹാസം - വെൽഫെയർ പാർട്ടി

New Update

publive-image

Advertisment

തിരുവനന്തപുരം: മലയാള ചലച്ചിത്രലോകത്തെ അഭിനയ ഇതിഹാസമായിരുന്നു നെടുമുടി വേണുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. വ്യത്യസ്തമായ അഭിനയ മികവുകൊണ്ടും പ്രതിഭ കൊണ്ടും സംസ്കാരിക ലോകത്ത് അത്ഭുതകരമായ അരങ്ങേറ്റമാണ് നെടുമുടിവേണു ഒരുക്കി വെച്ചത്.

വില്ലനായും ഹാസ്യ മേഖലയിലും വ്യത്യസ്ത കുടുംബ കഥാപാത്രത്തിലും ഒരേ പോലെ അഭിനയ മികവ് പുലർത്തിയിരുന്ന വ്യക്തിത്വം. ഇന്ത്യയിലെ തന്നെ എണ്ണപ്പെട്ട പ്രതിഭകളിൽ ഒരാളാണ് നെടുമുടി വേണു.

പാരമ്പര്യകലകളിലും നാടൻപാട്ടുകളിലും അതീവ വൈദഗ്ധ്യമുള്ള അപൂർവ്വം നടന്മാരിൽ ഒരാളു കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രയാസപ്പെടുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ വെൽഫെയർ പാർട്ടി പങ്കുചേരുന്നുവെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു.

NEWS
Advertisment