Advertisment

സുഹൃത് ബന്ധങ്ങൾ കാത്തു സൂക്ഷിച്ച നെടുമുടി വേണു - കെ. ആനന്ദകുമാർ

New Update

publive-image

Advertisment

തിരുവനന്തപുരം: സിനിമയ്ക്ക് അപ്പുറത്ത് വിപുലമായ സുഹൃത്ബന്ധങ്ങൾ കാത്തു സൂക്ഷിച്ച വ്യക്തിയായിരുന്നു അന്തരിച്ച നടൻ നെടുമുടി വേണുവെന്ന് കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയും കേരള കലാകേന്ദ്രം ജനറൽ സെക്രട്ടറിയുമായ കെ. ആനന്ദകുമാർ അനുസ്മരിച്ചു.

നടൻ - സംവിധായകൻ എന്നീ നിലകളിൽ നാടക-ചലച്ചിത രംഗങ്ങളിൽ തിളങ്ങിയ അദ്ദേഹം, ഗായകനായും വ്യക്തിമുദ പതിപ്പിച്ചു. മറ്റാർക്കും അനുകരിക്കാനാകാത്ത അഭിനയ ശൈലിയിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കാൻ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് കഴിഞ്ഞു.

മലയാള സിനിമയ്ക്ക് മറക്കാനാകാത്ത കഥാപാത്രങ്ങളെ പകർന്നു നൽകിയ അതുല്യ കലാകാരൻ നെടുമുടി വേണുവിന്റെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

NEWS
Advertisment