തിരുവനന്തപുരം: മരുമകന്റെ കുത്തേറ്റ് അച്ഛനും ഭാര്യയുടെ സഹോദരനും ദാരുണാന്ത്യം. തിരുവനന്തപുരം പൂജപ്പുര മുടവൻമുകളിലാണ് സംഭവം. ഇന്ന് സന്ധ്യയോടെയാണ് മരുമകന്റെ അരുംകൊല.
സുനിൽ മകൻ അഖിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി അരുൺ പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പോലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്