Advertisment

തിരുവനന്തപുരത്ത് കഞ്ചാവ് വില്‍പന നടത്തിയ ക്ഷേത്ര പൂജാരി അറസ്റ്റില്‍

New Update

publive-image

Advertisment

തിരുവനന്തപുരം: കഞ്ചാവ് കച്ചവടം നടത്തി വന്ന ക്ഷേത്രപൂജാരി അറസ്റ്റിൽ. പിരപ്പൻകോട് പുത്തൻ മഠത്തിൽ വൈശാഖിനെയാണ് എക്സൈസ് പിടികൂടിയത്. പിരപ്പൻകോട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കുറച്ചുനാളായി എക്സൈസ് ഷാഡോ സംഘം ഇയാളെ നിരീക്ഷിച്ചിരുന്നു.

വെമ്പായം, വെഞ്ഞാറമൂട്, പോത്തൻകോട് ഭാഗങ്ങളിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുൾപ്പടെ കഞ്ചാവ് ചില്ലറ വില്പന നടത്തി വരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ വൈശാഖ് . ഒന്നരകിലോ കഞ്ചാവ് ഇയാളില്‍ നിന്ന് പിടികൂടി കഞ്ചാവ് വിൽപ്പന സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി സംശയിക്കുന്നെന്ന് എക്സൈസ് അറിയിച്ചു.

ഒരുകിലോയോളം കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടികൂടിയിട്ടുള്ളത്. ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജി. ​മോ​ഹ​ന്‍ കു​മാ​റിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്രി​വ​ൻ​റീ​വ് ഓ​ഫി​സ​ര്‍മാ​ര​യ ബി​നു താ​ജു​ദ്ദീ​ന്‍, പി.​ഡി. പ്ര​സാ​ദ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ സ​ജി​കു​മാ​ര്‍, അ​ന്‍സ​ര്‍, ലി​ജി എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു. അ​റ​സ്​​റ്റി​ലാ​യ പ്ര​തി​യെ നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

NEWS
Advertisment