Advertisment

കുടുംബവഴക്കിനെ തുടർന്ന് വർക്കലയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെുത്തി; സംഭവത്തിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

New Update

publive-image

Advertisment

തിരുവനന്തപുരം : വർക്കലയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെുത്തി. ഇടവ ശ്രീയേറ്റിൽ ഷാഹിദ (60) ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടർന്നാണ് ഭർത്താവ് സിദ്ദിഖ്, ഷാഹിദയെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ സിദ്ദിഖിനെ പോലീസ് കസ്റ്റഡിയിലെുത്തു.

ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. ഷാഹിദയും സിദ്ദിഖും തമ്മിൽ നിരന്തരം വീട്ടിൽ വഴക്കായിരുന്നു. തുടർന്ന് ഇന്ന് രാവിലെ ആരംഭിച്ച വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ഷാഹിദയുടെ വയറിലും കഴുത്തിലുമാണ് സിദ്ദിഖ് കത്തികൊണ്ട് കുത്തിയത്.

സ്ഥലത്തെത്തിയ പോലീസ് ഉടൻ തന്നെ ഷാഹിദയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

NEWS
Advertisment