Advertisment

വൈ എം സി എ കുടുംബകൂട്ടായ്മ നടന്‍ സുധീര്‍ കരമന ഉദ്ഘാടനം ചെയ്തു

New Update

തിരുവനന്തപുരം:  വൈ എം സി എ ജനുവരി 11 ന് സംഘടിപ്പിച്ച നവവത്സര കുടുംബ കൂട്ടായ്മ (New Year Family Meet) ചലച്ചിത്ര നടന്‍ സുധീര്‍ കരമന ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രസിഡന്റ് ബാബു കെ മാത്യു അധ്യക്ഷത വഹിച്ചു.

Advertisment

publive-image

കുട്ടികളില്‍ പൊതുവേ അലസത കൂടി വരികയാണെന്നും മൊബൈല്‍ ഫോണിലേക്ക് ചുരുണ്ട്കൂടാനുള്ള അവരുടെ പ്രവണതയെ ഫലപ്രദമായി തടയാന്‍ മാതാപിതാക്കള്‍ ശ്രമിക്കുന്നില്ലെന്നും സുധീര്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്നവരെ ആദരിക്കുന്നത് പോലുള്ള നല്ല ശീലങ്ങള്‍ കുട്ടികള്‍ ആര്‍ജ്ജിക്കണമെങ്കില്‍ മാതാപിതാക്കള്‍ കൂടി അതില്‍ മനസ് വയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു.

publive-image

സിനിമയുള്‍പ്പെടെ കലകളുടെ കാര്യത്തില്‍ അഭിരുചിയിലും ആസ്വാദന ശൈലിയിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കണ്ടില്ലെന്നു നടിക്കാനാകില്ല. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ നല്ലതും പ്രയോജന പ്രദവുമായവ തെരഞ്ഞെടുക്കുന്നതിന് കുട്ടികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുവാന്‍ മുതിര്‍ന്നവര്‍ക്ക് ചുമതലയുണ്ടെന്നു സുധീര്‍ ഓര്‍മ്മിപ്പിച്ചു.

publive-image

125 സിനിമകള്‍ പൂര്‍ത്തിയാക്കിയ സുധീറിനെ വൈ എം സി എ ആദരിച്ചു. പ്രസിഡന്റ് ബാബു കെ മാത്യു അദ്ദേഹത്തെ പൊന്നാട അണിയിച്ചു. ജനറല്‍ പ്രോഗ്രാംസ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് ജോസഫ് ആദരസൂചകമായി അദ്ദേഹത്തിന് സമര്‍പ്പിച്ചു.

publive-image

വെങ്ങാനൂര്‍ ഗേള്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലായ സുധീര്‍ ഇന്റര്‍നെറ്റ് യുഗത്തില്‍ കുട്ടികളെ ചൂഴ്ന്നു നില്‍ക്കുന്ന അപകട സാധ്യതകളെക്കുറിച്ച് പങ്ക് വച്ച ആശങ്കകള്‍, മുതിര്‍ന്നവരെ കൂടുതല്‍ ജാഗരൂകരാക്കേണ്ടതാണെന്ന് ജെയിംസ് ജോസഫ് പറഞ്ഞു.

ചടങ്ങില്‍ ജെയിംസ് ജോസഫ് സ്വാഗതവും ജനറല്‍ സെക്രട്ടറി ഷാജി ജെയിംസ് കൃതജ്ഞതയും പറഞ്ഞു.

Advertisment