Advertisment

തിരുവനന്തപുരത്ത് മതില്‍ വീണ് വീട് തകര്‍ന്നു; കുഞ്ഞ് അടക്കം അഞ്ച് പേരെ രക്ഷപ്പെടുത്തി

New Update

publive-image

തിരുവനന്തപുരം: തിരുവനന്തപുരത്ത് മതില്‍ വീണ് വീട് തകര്‍ന്നു. മൂടവന്‍മുഗളിൽ പുലര്‍ച്ചെ 12.45 നായിരുന്നു സംഭവം. വീടിനുള്ളില്‍ ഉണ്ടായിരുന്നവരെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. 22 ദിവസം പ്രായമായ കുഞ്ഞ് അടക്കം 6 പേരെയാണ് രക്ഷപ്പെടുത്തിയത്.

ഷീറ്റിട്ട നാല് മുറി വീടിന് മുകളിലേക്ക് അയല്‍വാസിയുടെ മതില്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. കോണ്‍ക്രീറ്റിനടിയില്‍ കുടുങ്ങി പോയ ഉണ്ണികൃഷ്ണനെ ഫയര്‍ഫോഴ്സ് ഒന്നര മണിക്കൂറോളം ശ്രമിച്ചാണ് രക്ഷപ്പെടുത്തിയത്.

NEWS
Advertisment