Advertisment

മുല്ലപ്പെരിയാർ; ജലനിരപ്പ് ഉയരുന്നതിൽ ആശങ്ക വേണ്ട: മന്ത്രി റോഷി അഗസ്റ്റിൻ

New Update

publive-image

Advertisment

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഡാമിൽ ജലനിരപ്പ് ഉയർന്ന് 136 അടിയിലെത്തിയതോടെ തമിഴ്‌നാട് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും തമിഴ്‌നാട് കൂടുതൽ വെള്ളം കൊണ്ടുപോകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായാണ് ഉയർന്നത്. മഴയ്‌ക്ക് ശമനമുണ്ടെങ്കിലും ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാൻ കാരണം. 142 അടിയാണ് അനുവദനീയമായ സംഭരണശേഷി.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. തീരദേശവാസികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. റവന്യൂ, പോലീസ്, ഫയർഫോഴ്‌സ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2018ലെ പോലെ അല്ല നിലവിൽ മുല്ലപ്പെരിയാറിലെ സ്ഥിതി. 16 ലക്ഷം ലിറ്റർ വെള്ളമാണ് അന്ന് ഒഴുക്കി വിട്ടിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി നിയന്ത്രണ വിധേയമാണ്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും പ്രദേശത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.

ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. അതിനാൽ തന്നെ പൊതുജനങ്ങൾക്ക് 2018ലെ പോലെ ഒരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വരില്ല. മഴ കനത്താൽ ആവശ്യമെങ്കിൽ മാത്രമേ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തുകയുള്ളു. ഇത് സംബന്ധിച്ച നിർദേശങ്ങൾ ഡാമിന്റെ ചീഫ് എഞ്ചിനിയർക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

NEWS
Advertisment