Advertisment

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ രക്ഷപെട്ടു. അഞ്ചുതെങ്ങ് നിന്ന് മീൻപിടുത്തത്തിന് പോയ പ്രിൻസ് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.

ബാബുവിന്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 5:45 ഓടെയാണ് അപകടം സംഭവിച്ചത്. മത്സ്യബന്ധനത്തിനായി പോയ പ്രിൻസ് എന്ന വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു.

Advertisment