Advertisment

ഇടവെട്ടി ഗ്രാമ പഞ്ചായത്തിൽ ഗ്രാഫിക്കൽ ഇൻഫർമേഷൻ സർവ്വേ എന്യൂമറേറ്റേഴ്സിന് ആയുള്ള പരിശീലന പരിപാടി നടത്തി

New Update

publive-image

Advertisment

തൊടുപുഴ: ഇടവെട്ടി ഗ്രാമ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അടുത്ത 5 വർഷത്തേക്കുള്ള പദ്ധതികളുടെ ആക്ഷൻ പ്ലാൻ തയ്യാറാക്കി. ഇതിന്റെ ഭാഗമായി നടത്തപ്പെട്ട ഗ്രാഫിക്കൽ ഇൻഫർമേഷൻ സർവ്വേ എന്യൂമറേറ്റേഴ്സിന് ആയുള്ള പരിശീലന പരിപാടി വ്യാഴഴ്ച്ച ഇടവെട്ടി ഗ്രാമ പഞ്ചായത്തിൽ വച്ച് നടത്തപ്പെട്ടു.

പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ സുഭാഷ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ സമദ് പദ്ധതി വിശദീകരണവും, ജെ.ബി.ഡി.ഒ ബേബി വിഷയാവതരണവും നടത്തി.

സ്ഥിരം സമിതി അധ്യക്ഷൻമാരായ താഹിറ അമീർ ,ബേബി തോമസ്, മോളി ബിജു, ബ്ലോക്ക് മെമ്പർ ഇ.കെ അജിനാസ്, മെമ്പർമാരായ സുജാത ശിവൻ, സുബൈദ അനസ്, ബിന്ദു ശ്രീകാന്ത്, ലത്തീഫ് മുഹമ്മദ് ബിൻസി മാർട്ടിൻ, സൂസി റോയ് അജ്മൽ ഖാൻ അസീസ്, അസീസ് ഇല്ലിക്കൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. MGNREGA

വി.ഇ.ഒ മാരായ ദീപ. രശ്മി ശിവ, എം.ജി.എൻ.ആർ.ഇ.ജി.എ ജീവനക്കാരായ അന്നു, ഫസ്ന അൻവർ, അമൽദേവ് എ.ഇ മാരായ അഖിൽ തോമസ് എന്നിവർ ക്ലാസ് നയിച്ചു.

ഇടവെട്ടി ഗ്രാവെഞ്ചായത്തിൽ എം.ജി.എൻ.ആർ.ഇ.ജി.എ ജി.മാപ്പിംഗ് മാർത്തോമ യിൽ പ്രസിഡന്റ് ഷീജ നൗഷദ് ഉദ്ഘാടനം ചെയ്യുന്നു

NEWS
Advertisment