Advertisment

'പോക്സോ നിയമത്തന് മുൻപും പിൻപും'; സൗജന്യ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു

New Update

publive-image

Advertisment

തൃശൂർ: "പോക്സോ നിയമത്തന് മുൻപും പിൻപും " എന്ന ആനുകാലിക പ്രാധാന്യമുള്ള വിഷയത്തിൽ സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ സ്ട്രോബെറി സർക്കിളാണ് സെമിനാറിനു നേതൃത്വം നൽകുന്നത്.

അഡ്വ : റോബിൻ രാജു(ഡൽഹി ഹൈകോടതി അഭിഭാഷകൻ, ന്യൂഡൽഹി ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പ്രായഭേദമന്യേ തൽപരരായ എല്ലാവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

സമൂഹത്തിൽ കുട്ടികളോടുള്ള അതിക്രമങ്ങൾ കൂടി വരുന്ന ഈ സാഹചര്യത്തിൽ ഇങ്ങനെ ഒരു ബോധവൽക്കരണം അനിവാര്യമാണ് എന്നതാണ് ഈ സെമിനാറിന്റെ പ്രധാന ലക്ഷ്യം.

സമൂഹത്തിന് ഏറെ ഉപകാര പ്രദമാകുന്ന ഈ സെമിനാറിലേക്ക് മുതിർന്നവർക്കും കുട്ടികൾക്കും പങ്കാളികളാകാം.സെപ്റ്റംബർ ‌ 10 ന് വൈകുന്നേരം 5 മണി മുതൽ 6.30 വരെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ 9633008093 (റഹ്‌മത്‌ സലാം ,സംഘടക ). വെബ്സൈറ്റ് www.ncdconline.org.

NEWS
Advertisment