Advertisment

എടത്തനാട്ടുകര സ്വദേശികളായ ഇബ്നു അലി, സീനത്ത് അലി ദമ്പതികളുടെ ആദ്യ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

New Update

publive-image

Advertisment

തൃശൂർ: എടത്തനാട്ടുകര സ്വദേശികളായ ഇബ്നു അലി, സീനത്ത് അലി ദമ്പതികളുടെ ആദ്യ പുസ്തകങ്ങൾ പ്രശസ്ത കവി വീരാൻകുട്ടി പ്രകാശനം ചെയ്തു. എടത്തനാട്ടുകര മൂച്ചിക്കൽ ഗവ. എൽ.പി.സ്‌കൂൾ അധ്യാപികയായ സീനത്ത് അലിയുടെ കവിതാ സമാഹാരം 'ഒറ്റമുറിയുടെ താക്കോൽ' കെ.പി. രാജേഷിനു നൽകിയും ഇടുക്കിയിൽ സംസ്ഥാന ജി.എസ്.ടി. വകുപ്പ്‌ ഡെപ്യുട്ടി കമ്മീഷണറായ മുഹമ്മദലി പോത്തുകാടൻ എന്ന ഇബ്നു അലിയുടെ 'ഓർമകളുടെ ഓലപ്പുരയിൽ' പുസ്തകം സിബിൻ ഹരിദാസിനു നൽകിയുമാണ്‌ കവി വീരാൻകുട്ടി പ്രകാശനം ചെയ്തത്‌.

തൃശൂർ ചാവക്കാട്‌ ശിക്ഷക്‌ സദൻ ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ കരീം പടുകുണ്ടിൽ അധ്യക്ഷത വഹിച്ചു. ശ്യാം കൃഷ്ണൻ, നാരായണൻ നീലമന, കെ.റഹ്‌മത്ത്‌, ടി.പി. സുബ്രമണ്യൻ, വേലായുധൻ, കെ. അബൂബക്കർ, എൻ.അലി അക്ബർ, ഇബ്നു അലി, സീനത്ത്‌ അലി, ഡോ. ജസീം അലി എന്നിവർ പ്രസംഗിച്ചു.

പേരക്ക ബുക്സ് പ്രസിദ്ധീകരിച്ച കവിതക്ക് കവി ആലങ്കോട് ലീലാകൃഷ്ണനും ഓർമ്മക്കുറിപ്പുകൾക്ക് സാഹിത്യകാരൻ ഡോ. എം.എൻ. കാരശ്ശേരിയുമാണ് അവതാരിക എഴുതിയത്. ഷാനി കെ.കെ.വി. എടത്തനാട്ടുകരയാണ് കവർ ഡിസൈൻ ചെയ്തത്.

thrissur news
Advertisment