Advertisment

റഹ്മയുടെ സഹജീവി സ്നേഹം മാതൃകാപരം: സി.എച്ച് റഷീദ്

New Update

publive-image

Advertisment

വടക്കേക്കാട്: സംശുദ്ധ രാഷ്ട്രീയവും സമർപ്പിത സേവനവും ജീവിതചര്യയാക്കിയ പ്രവസികളുടെ കാരുണ്യ പ്രവർത്തനം ശ്ളാഘനീയമാണെന്നും, ജീവിതത്തിന്റെ പ്രയാസം നിറഞ്ഞ സാഹചര്യങ്ങൾ അതിജീവിച്ച് സഹജീവി സ്നേഹത്തിന്റെ ഉത്തമമാതൃക ലോകത്തിന് സമർപ്പിച്ചവരാണ് കെഎംസിസിയും കെഎംസിസി യുടെ ഗ്ലോബൽ കൂട്ടായ്മയുടെ പ്രവർകരെന്നും, പ്രവാസികളുടെ സൻമനസ്സിനെ എത്ര പ്രകീർത്തിച്ചാലും അധികമാകില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് അഭിപ്രായപ്പെട്ടു.

റഹ്‌മ വടക്കെക്കാടിന്റെ നേതൃത്വത്തിൽ കോവിഡ് 19 കാലഘട്ടത്തിൽ വടക്കേക്കാട് പഞ്ചായത്തിൽ സാമൂഹിക സേവന രംഗത്ത് സേവനം ചെയ്ത യൂത്ത് ലീഗ്, വൈറ്റ് ഗാർഡ്, എംഎസ്എഫ് പ്രവർത്തകർക്കും പ്രവാസം അവസാനിപ്പിച്ച റഹ്മയുടെ മുൻ ചെയർമാൻ ഒ എ യുസുഫ് സാഹിബ്‌ വൈലത്തൂരിനുമുള്ള സ്നേഹാദരം 2021 പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഹ്മ ചെയർമാൻ കമാൽ കല്ലൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റഹ്‌മയുടെ പ്രവർത്തനങ്ങളെ അബ്ദുറഹ്മാൻ വൈലത്തൂർ സദസ്സിന് പരിചയപ്പെടുത്തി. യോഗത്തിൽ വടക്കേക്കാട് പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽസെക്രട്ടറി ഐ.പി അഷറഫ്, സെക്രട്ടറി നൌഷാദ് കല്ലൂർ, ഉമർ ഹിർമാസ്, ഷെബീബ് കോളങ്ങാട്ടിൽ, അഷ്റഫ്കല്ലൂർ എന്നിവർ പ്രസംഗിച്ചു. നൌഷാദ് വൈലത്തൂർ സ്വാഗതവും, സെഫീർ മുണ്ടോക്കിൽ നന്ദിയും പറഞ്ഞു.

thrissur news
Advertisment