Advertisment

നായയെ വിഴുങ്ങി അനങ്ങാനാവാതെ പെരുമ്പാമ്പ്: തളിക്കുളം അനിമൽ കെയർ പ്രവർത്തകർ സ്ഥലത്തെത്തി പാമ്പിനെ കൂട്ടിലാക്കി

New Update

publive-image

Advertisment

തൃപ്രയാർ: നായയെ വിഴുങ്ങിയ നിലയിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി. നാട്ടിക ഇയ്യാനി ക്ഷേത്രത്തിന് കിഴക്ക് ഇയ്യാനി രാജന്റെ വീട്ടുവളപ്പിലാണ് നായയെ വിഴുങ്ങി അനങ്ങാനാവാതെ കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടെത്തിയത്.

വിവരം അറിഞ്ഞ് പ്രദേശത്ത് നാട്ടുകാർ തടിച്ചുകൂടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തളിക്കുളം അനിമൽ കെയർ പ്രവർത്തകർ സ്ഥലത്തെത്തി പാമ്പിനെ കൂട്ടിലാക്കി.

പീച്ചി വനം വകുപ്പ് ഓഫീസിന്റെ നിർദ്ദേശപ്രകാരം സൂക്ഷിച്ചുവച്ചിരിക്കുകയാണ്. പാമ്പിനെ എത്രയും വേഗം വനംവകുപ്പിന് കൈമാറും.

NEWS
Advertisment