Advertisment

ഇരിങ്ങാലക്കുടയിൽ വയോധികൻ മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്; രണ്ട് പേർ പിടിയിൽ

New Update

publive-image

Advertisment

തൃശൂർ : ഇരിങ്ങാലക്കുടിൽ വയോധികൻ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. ആളൂർ സ്വദേശി രാമകൃഷ്ണനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേരെ പിടികൂടി. ആളൂർ കദളിച്ചിറ ഇല്ലത്തുപറമ്പിൽ മുഹമ്മദ് ജാസിക് ഊരകം എടപ്പാട്ട് വീട്ടിൽ അഡലിൻ എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാമകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഒറ്റയ്‌ക്ക് താമസിച്ചുവരികയായിരുന്നു രാമകൃഷ്ണൻ. സംഭത്തിൽ സ്വഭാവിക മരണത്തിനു കേസെടുത്തെങ്കിലും പോലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിയുകയായിരുന്നു.

കഞ്ചാവിനും മദ്യത്തിനും അടിമയാണ് പ്രതിയായ മുഹമ്മദ് ജാസിക്. വാക്കുതർക്കത്തെ തുടർന്ന് പ്രതികൾ രാമകൃഷ്ണനെ ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

NEWS
Advertisment