Advertisment

കാലടി ശ്രീശങ്കര കോളേജിൽ എസ്എഫ്‌ഐ – കെഎസ്‌യു സംഘർഷം

New Update

publive-image

Advertisment

തൃശ്ശൂർ: കാലടി ശ്രീശങ്കര കോളജിൽ എസ്എഫ്‌ഐ – കെഎസ്‌യു സംഘർഷം. ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. പുതിയ അധ്യായന വർഷത്തിൽ നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെ ചൊല്ലിയാണ് തർക്കമുണ്ടായത്.

തങ്ങൾ ഒരുക്കിയ തോരണങ്ങൾ എസ്എഫ്‌ഐ പ്രവർത്തകർ നശിപ്പിച്ചെന്നും എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ പുറത്തുനിന്ന് എത്തിയ ആളുകളാണ് മർദിച്ചത് എന്നും കെഎസ്‌യു ആരോപിക്കുന്നു. പരുക്കേറ്റ ശ്രീ.ശങ്കര കോളേജ് യൂണിയൻ ചെയർമാൻ അനിസൺ കെ. ജോയ് ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ ചികിത്സ തേടി.

അതേസമയം സംഘർഷത്തിന് തുടക്കം കുറിച്ചത് കെഎസ്‌യു ആണെന്ന് എസ്എഫ്‌ഐ പ്രവർത്തകർ ആരോപിച്ചു.

 

NEWS
Advertisment