Advertisment

സൗകര്യം ഒരുക്കുന്നതിന് മുമ്പ് മലമൂത്ര വിസര്‍ജ്ജനത്തിന് പിഴ ഈടാക്കുന്നത് അന്യായമെന്ന് യൂത്ത് കോണ്‍ഗ്രസ് കാക്കശ്ശേരി

New Update

publive-image

തൃശൂര്‍: കോര്‍പ്പറേഷന്‍ പരിധിയിലെ പൊതുജനങ്ങൾക്ക് മലമൂത്ര വിസര്‍ജ്ജനം നടത്തുവാൻ അനാഥമായി കിടക്കുന്ന ഇ-ടോയ്ലറ്റുകൾ പുനസ്ഥാപിച്ചിട്ട് പോരേ കോര്‍പ്പറേഷന്‍ പ്രദേശം വെളിയിട മലമൂത്ര വിസര്‍ജ്ജന നിരോധിത മേഖലയായി പ്രഖ്യാപിക്കലും പിഴ ഈടാക്കലുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി.

കിട്ടാനുള്ള നികുതി പിരിക്കുവാൻ കഴിയാത്ത കോർപ്പറേഷൻ പട്ടിണി പാവങ്ങളിൽ നിന്നും പിഴയിടാക്കുന്നത് ശരിയല്ലെന്നും മനസിലാക്കേണ്ടതാണെന്ന് ജെന്‍സന്‍ ജോസ് പറഞ്ഞു.

Advertisment