Advertisment

അയൽവാസി തീകൊളുത്തി; ചികിത്സയിലിരിക്കേ യുവാവ് മരിച്ചു

New Update

publive-image

Advertisment

തൃശൂർ: പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. എരുമപ്പെട്ടി വരവൂർ തളിയിൽ അയൽവാസിയായ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ചികിത്സിലിരിക്കെയാണ് യുവാവ് മരിച്ചത്. 44-കാരനായ മനോജാണ് മരിച്ചത്.

അയൽവാസിയായ ഗോകുലാണ് തീ കൊളുത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന മനോജിന്റെ ശരീരത്തിലേക്ക് പെട്രോൾ ഒഴിച്ച് ഗോകുൽ തീ വെയ്‌ക്കുകയായിരുന്നു.

കുപ്പിയിൽ പെട്രോൾ നിറച്ചാണ് കൃത്യം നടത്തിയത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. ഗോകുലിനെ റിമാൻഡ് ചെയ്തിട്ടുണ്ട്.

Advertisment