Advertisment

തൃശൂരിൽ വീട് കയറി ആക്രമണം; യുവാവ് മരിച്ചു. വീട്ടുടമസ്ഥൻ ഒളിവിൽ. അനേഷ്വണം ഊർജിതമാക്കി പോലീസ്

New Update

publive-image

Advertisment

തൃശൂർ: വീട് കയറിയുള്ള ആക്രമണത്തിൽ യുവാവ് മരിച്ചു. തൃശൂർ കിഴുത്താണിയിൽ ആണ് സംഭവം. വീട്ടുവാടകയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു വീട് കയറി ആക്രമണം. കിഴുത്താണി സ്വദേശി സൂരജ് ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്കാണ് വീട്ടുടമയും കൂട്ടരും വടകക്കാരെ ആക്രമിച്ചത്. ​ഗുരുതരമായ പരിക്കേറ്റ സൂരജ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്.

മരിച്ച സൂരജിന്റെ സഹോദരനും പരിക്കുകളോടെ ചികിൽസയിലാണ്. വീട്ടുടമസ്ഥൻ ലോറൻസ് ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.

NEWS
Advertisment