Advertisment

പാരാലിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഷൂട്ടിങ്ങിൽ അവനിലേഖര ലോക റെക്കോര്‍ഡോടെ തങ്കമണിഞ്ഞു, ഇത് ചരിത്ര നേട്ടം

New Update

publive-image

Advertisment

ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്‌സിൽ ആദ്യസ്വർണം നേടി ഇന്ത്യ. ഷൂട്ടിങ്ങിൽ അവനിലേഖരയ്‌ക്കാണ് സ്വർണം ലഭിച്ചത്. പാരാലിമ്പിക്‌സ് ചരിത്രത്തിൽ വനിതാതാരത്തിന് ലഭിക്കുന്ന ആദ്യസ്വർണമാണിത്. ലോകറെക്കോഡിട്ട അവനിലേഖരയിലൂടെ ചരിത്രനേട്ടത്തെയാണ് ഇന്ത്യയ്‌ക്ക് കൈവരിക്കാനായത്.

ചൈനയുടെ കൾപിങ് ഷാങിനെയും ഉക്രൈനിന്റെ ഇരിയാന സ്‌കീട്ടെനിക്കിനെയും പിന്തള്ളിയാണ് അവനിയുടെ സ്വർണനേട്ടം. പത്ത് മീറ്റർ എയർ റൈഫിളിൽ 249.6 പോയിന്റ് നേടിയാണ് അവനി റെക്കോർഡ് ജേതാവായത്.

പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ഷൂട്ടൗട്ട് താരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. 2012ലുണ്ടായ കാറപകടത്തിലാണ് അവനിയുടെ നട്ടെല്ലിന് ഗുരുതരമായി പരിക്കേൽക്കുന്നത്. അന്ന് മുതൽ വീൽചെയറിലാണ് അവനി.

2015ൽ കായിരംഗത്തേക്ക് പ്രവേശിച്ച താരം അമ്പെയ്‌ത്തും ഷൂട്ടിങ്ങുമാണ് തിരഞ്ഞെടുത്തത്. പിന്നീട് ഷൂട്ടിങ്ങിൽ ശ്രദ്ധകേന്ദ്രീരിക്കുകയായിരുന്നു.

NEWS
Advertisment