Advertisment

അതിസുന്ദരം ഈ കാനനപാത; കൊടുംവളവുകൾ താണ്ടിയുള്ള യാത്ര

author-image
admin
Updated On
New Update

publive-image

Advertisment

കാട്ടിലൂടെ വന്യമൃഗങ്ങളെ കണ്ടുള്ള സാഹസിക യാത്രകളും കൊടും വളവുകൾ താണ്ടിയുള്ള ഡ്രൈവും ഇഷ്ടപ്പെടുന്നവർക്കു തിരഞ്ഞെടുക്കാവുന്ന അതിസുന്ദരമായ റൂട്ടാണ് അതിരപ്പിള്ളി - വാൽപ്പാറ കാനനപാത. കേരളത്തിൽനിന്നു വാൽപ്പാറയിലേക്ക് എത്താൻ അധികം ചുറ്റിക്കറങ്ങുകയൊന്നും വേണ്ട. ഈ യാത്രയുടെ ഏറ്റവും വലിയ ആകർഷണംതന്നെ അവിടേക്ക് എത്തിച്ചേരുന്നതിനുള്ള വഴികളാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽക്കൂടി വേണം വാൽപ്പാറയിലേക്ക് എത്താൻ.

publive-image

കേരളത്തിൽനിന്നും പ്രധാനമായും മൂന്നു വഴികളിലൂടെ വാൽപ്പാറയിൽ എത്തിച്ചേരാം. പാലക്കാട് – പൊള്ളാച്ചി – ആളിയാർ വഴി, ചാലക്കുടി – അതിരപ്പിള്ളി – മലക്കപ്പാറ വഴി. അല്ലെങ്കിൽ മൂന്നാർ – മറയൂർ – ചിന്നാർ – ആനമല വഴി. ചാലക്കുടി- അതിരപ്പിള്ളി- മലക്കപ്പാറ വഴിയാണ് ഏറ്റവും സുന്ദരമായ പാത.

കാട്ടിലൂടെയുള്ള സാഹസികയാത്ര. വാഴച്ചാൽ ചെക്ക്പോസ്റ്റിൽനിന്നു കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്മെന്റിന്റെ പെർമിറ്റ്‌ വാങ്ങി വേണം കാട്ടിലേക്ക് കടക്കാൻ. വനത്തിനുള്ളിലേക്ക് കടന്നു കഴിഞ്ഞാൽ 2 മണിക്കൂറിനുള്ളിൽ മലക്കപ്പാറ ചെക്ക് പോസ്റ്റിൽ ഈ പെർമിറ്റ്‌ കാണിച്ചു കാടിറങ്ങണം. വനത്തിനുള്ളിൽ വാഹനം നിർത്തുവാനോ ഇറങ്ങുവാനോ പാടില്ല. നിയമലംഘനങ്ങൾക്ക് പിഴ ഇൗടാക്കുന്നുമുണ്ട്.

Advertisment