Advertisment

ചെങ്കൽചൂളയിലെ വൈറൽ പാട്ടുകൂട്ടത്തിന് സ്വപ്ന സാഫല്യം; പ്രൊഡക്ഷൻ യൂണിറ്റ് സമ്മാനിച്ച് നടൻ ജയകൃഷ്ണൻ

New Update

publive-image

Advertisment

മൊബൈൽ ഫോണിന്റെ പരിമിതികൾക്കുള്ളിൽ വൈറൽ പാട്ട് നിർമ്മിച്ച ചെങ്കൽച്ചൂളയിലെ മിടുക്കന്മാർമാർക്ക് നടൻ ജയകൃഷ്ണൻ മിനി ഷൂട്ടിം​ഗ് യൂണിറ്റ് സമ്മാനിക്കുന്നു

തിരുവനന്തപുരം: മൊബൈൽ ഫോണിന്റെയും ജീവിത സാഹചര്യങ്ങളുടെയും പരിമിതികൾക്കുള്ളിൽ നിന്ന് തമിഴ് താരം സൂര്യയെപ്പോലും അത്ഭുതപ്പെടുത്തിയ ചെങ്കൽചൂളയിലെ മിടുക്കന്മാർമാർക്ക് സ്വപ്ന സാഫല്യമായി മിനി ഷൂട്ടിം​ഗ് യൂണിറ്റ് സമ്മാനിച്ച് നടൻ ജയകൃഷ്ണൻ.

മൊബൈൽ ഫോൺ ഉപയോ​ഗിച്ച് നിർമ്മിച്ച വീഡിയോ വൈറലായവർക്ക് മികച്ച സാങ്കേതിക വിദ്യയിലൂടെ ലോകത്ത് തന്നെ അറിയപ്പെടാൻ കഴിയട്ടെയെന്ന് മിനി ഷൂട്ടിം​ഗ് യൂണിറ്റ് സമ്മാനിച്ച് നടൻ ജയകൃഷ്ണൻ പറഞ്ഞു.

വൈറൽ കൂട്ടത്തിലെ താരങ്ങളായ അബി, കാർത്തിക്, സ്മിത്ത്, ജോജി, സിബി, പ്രവിത് എന്നിവർ ജയകൃഷ്ണനിൽ നിന്നും യൂണിറ്റ് ഏറ്റുവാങ്ങി. ഒരു ചെറിയ സിനിമ വരെ നിർമ്മിക്കാനാവുന്ന പ്രൊഫഷണൽ ക്യാമറ ജിംബൽ, ട്രൈപോഡ്, ലൈറ്റുകൾ, മോണിറ്റർ സ്ക്രീൻ തുടങ്ങി അടിസ്ഥാന ഉപകരണങ്ങൾ എല്ലാം ഇതിലുണ്ട്.

publive-image

തന്റെ കലാജീവിതത്തിന്റെ തുടക്കകാലത്ത് ചെങ്കച്ചൂളയിൽ നിന്നുള്ളവർ നൽകിയ പിൻതുണയെ അനുസ്മരിച്ച് കൊണ്ടാണ് വീണ്ടും ഇവിടെ എത്താൻ കഴിഞ്ഞതെന്നും ജയകൃഷ്ണൻ പറഞ്ഞു.

ചലച്ചിത്ര നിർമാണത്തിൽ സാങ്കേതിക വിജ്ഞാനവും പരിശീലനവും നൽകാൻ ഈ മേഖലയിലെ വിദഗ്ദ്ധരായ ഇൻവിസ് മൾട്ടിമീഡിയയും ജയകൃഷ്ണന് ഒപ്പമുണ്ട്. ഇൻവിസ് മൾട്ടിമീഡിയ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഐ.ടി, ടെലിവിഷൻ, പരസ്യ-സിനിമ നിർമാണ രംഗങ്ങളിൽ സജീവമായ സ്ഥാപനമാണ്.

ചെങ്കൽചൂളയിൽ നടക്കുന്ന ചടങ്ങിൽ നടൻ ഇൻവീസ് പ്രതിനിധികളായ രജ്ഞിത് രാജശേഖരൻ, ശ്രീനി രാമകൃഷ്ണൻ, എ.ആർ റഹ്മാൻ മ്യൂസിക് സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ചെങ്കൽചൂള നിവാസിയുമായ നിതീഷ് എന്നിവരും പങ്കെടുത്തു.

trivandrum news
Advertisment