Advertisment

കോളേജ് വദ്യാഭ്യാസ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ഫ്രൊഫ: ലീല പണ്ടാല നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ഫ്രൊഫ: ലീല പണ്ടാല (91) നിര്യാതയായി. തിരുവനന്തപുരത്ത് മെഡിക്കല്‍കോളേജില്‍ നവരംഗം നോര്‍ത്ത് ലൈനിലുള്ള സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. എസ്.കെ പണിക്കരുടെയും ഗൗരിക്കുട്ടിയമ്മയുടെയും മകളും ഡോ: കെ. രാമചന്ദ്രന്‍ പണ്ടാലയുടെ (പരേതന്‍) ഭാര്യയുമാണ്.

1988ല്‍ കോളേജ് വദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായി റിട്ടയര്‍ ചെയ്തു. തിരുവനന്തപുരം വിമന്‍സ്, യൂണിവേഴ്‌സിറ്റി, ഏറണാകുളം മഹാരാജസ് എന്നീ കോളേജുകളില്‍ ഫ്രൊഫസറായി ജോലി ചെയ്തിട്ടുണ്ട്.

ഹരി പണ്ടാല, ശ്രീദേവി നായര്‍ എന്നിവര്‍ മക്കളും ബി. ആര്‍. നായര്‍, പരമേശ്വരി പണ്ടാല മരുമക്കളും അശോക് നായര്‍, കൃഷ്ണന്‍ പണ്ടാല, രജ്ഞിത്ത് നായര്‍, ലക്ഷ്മി പണ്ടാല എന്നിവര്‍ ചെറുമക്കളുമാണ്.

ശവസംസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ വച്ച് നടക്കും.

Advertisment