Advertisment

ജോസഫ് ചാമക്കാല കേരള സംസ്ഥാന ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ ബോർഡ് മെമ്പറായി ചുമതലയേറ്റു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ജോസഫ് ചാമക്കാല കേരള സംസ്ഥാന ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ ബോർഡ് മെമ്പറായി ചുമതലയേറ്റു. കെഎസ്‌സി (എം) എറണാകുളം ജില്ലാ പ്രസിഡന്റ്, കോട്ടയം ജില്ലാ പ്രസിഡന്റ്, കെഎസ്‌സി (എം) സംസ്ഥാന ജനറൽ സെക്രട്ടറി, കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി, കേരള കോൺഗ്രസ് എം പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളിൽ ജോസഫ് ചാമക്കാല പ്രവർത്തിച്ചിട്ടുണ്ട്.

25 വർഷം അയർക്കുന്നം ഗ്രാമ പഞ്ചായത്ത് മെമ്പർ, 3 തവണ പഞ്ചായത്ത് പ്രസിഡന്റ്, കോട്ടയം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കോട്ടയം സർക്കിൾ സഹകരണ യൂണിയൻ മെമ്പർ, 28 വർഷം അയർക്കുന്നം സർവീസ് സഹകരണ ബാങ്ക് മെമ്പർ, 2 തവണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ അയർക്കുന്നം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി എന്നീ പദവികള്‍ വഹിക്കുന്നു.

Advertisment