Advertisment

മെട്രോ ടൂറിസം അവാർഡുകളിൽ നേട്ടവുമായി സിട്രിൻ ഹോട്ടൽസ് ആന്റ് റിസോട്സ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: രാജ്യാന്തര ടൂറിസം ദിനാചരണത്തിന്റെ ഭാ​ഗമായി ഏര്‍പ്പെടുത്തിയ മെട്രോ എക്സ്പെഡിഷന്‍ അവാര്‍ഡ് 2022 ൽ നേട്ടം കൈവരിച്ച് സംസ്ഥാനത്തെ ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖരായ സിട്രിൻ ​ഗ്രൂപ്പ്.

മികച്ച ബൂട്ടിക് ബിസിനസ് ഹോട്ടൽ വിഭാ​ഗത്തിൽ തിരുവനന്തപുത്തെ ദി ടെറസും, മികച്ച ഫാമിലി റിസോർട്ട് വിഭാ​ഗത്തിൽ വയനാട് ദി വേവും, മികച്ച ജം​ഗിൽ റിസോർട്ട് വിഭാ​ഗത്തിൽ നെല്ലിയാമ്പതിയിലെ വന്യ ഹോളിഡേ റിസോർട്ട്, മികച്ച റോമാന്റിക് റിസോർട്ട് വിഭാ​ഗത്തിൽ വയനാട് കോൺടൂർ ഐലന്റ് റിസോട്ടും, മികച്ച ഹീലിം​ഗ് വില്ലേജ് വിഭാ​ഗത്തിൽ തിരുവനന്തപുരം പൂവത്തൂർ ഇന്റിമസി ഹീലിം​ഗ് വില്ലേജുമാണ് പുരസ്കാരം നേടിയത്.

കോവളത്ത് വെച്ച് നടന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണിയിൽ നിന്നും ഹോട്ടൽ മാനേജർമാർ പുരസ്കാരം ഏറ്റുവാങ്ങി.

Advertisment