Advertisment

അവയവമാറ്റത്തിന് മുന്നോടിയായി ക്രോസ് മാച്ചിംഗ് പരിശോധനയ്ക്കുള്ള കേരളത്തിലെ ഏക സർക്കാർ ലാബ് പൂട്ടിയിട്ട് ഒരുവർഷം, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലാബിൽ സൗജന്യമായി നടത്തിയിരുന്ന പരിശോധനയ്ക്ക് ഇപ്പോൾ കൊച്ചിയിലെ അമൃത ആശുപത്രിയിൽ ! തിരുവനന്തപുരത്ത് നിന്ന് സാമ്പിൾ കൊച്ചിയിൽ എത്തിക്കുന്നതിന് ഉൾപ്പെടെ ചെലവ് 10000 ! ഉപയോഗിക്കാത്തിനാൽ യന്ത്രങ്ങൾ പലതും ഉപയോഗ ശൂന്യം. ലാബിനായി മുടക്കിയ നാലുകോടി വെള്ളത്തിൽ ! ആരോഗ്യത്തിൽ നമ്പർ വണ്ണായ കേരളത്തിന്റെ ദുർവിധിയ്ക്ക് ഉത്തരവാദികൾ ആര് ?

New Update

publive-image

Advertisment

തിരുവനന്തപുരം: ജീവിച്ചിരിക്കുന്നവർ തമ്മിലും മരണാനന്തരവും അവയമാറ്റത്തിന് നിർണായകമായ ക്രോസ് മാച്ചിംഗ് പരിശോധനയ്ക്കായി ദക്ഷിണേന്ത്യയിൽ ആദ്യമായി സർക്കാർ മേഖലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതസഞ്ജീവനിയുടെ ഫണ്ടിൽ നിന്നും 3.5 കോടി മുടക്കി സജ്ജമാക്കിയ എച്ച്.എൽ.എസി.ഡി.സി ക്രോസ് ലാബ് ഒരുവർഷത്തോളമായി പ്രവർത്തിക്കുന്നില്ല. ദാതാവിന്റെ അവയവം സ്വീകർത്താവിന്റെ ശരീരം സ്വീകരിക്കുമോയെന്ന് അറിയുന്നതിനുള്ള പരിശോധനയാണിത്.

യന്ത്രങ്ങളുടെ യു.പി.എസുകൾ കേടായതും റീയേജന്റുകൾ ഇല്ലാത്തതുമാണ് പ്രതിസന്ധിയെന്ന് ലാബ് അധികൃതർ വ്യക്തമാക്കി.ഇതോടെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കാണ് സാമ്പിളുകൾ അയക്കുന്നത്.


3800 രൂപ ചെലവ് വരുന്ന ക്രോസ്മാച്ചിംഗ് മെഡിൽകോളേജിലെ ലാബിൽ പാവപ്പെട്ടവർക്ക് സൗജന്യമായാണ് നടത്തിയിരുന്നത്. സ്വകാര്യ ലാബുകളിലേക്ക് അയക്കുമ്പോൾ ഇളവില്ല.


അവയമാറ്റത്തിനായി മൃതസഞ്ജീവനി കണ്ടെത്തുന്ന നാല് സ്വീകർത്താക്കളുടെ സാമ്പിളുകൾ ആംബുലൻസിൽ കൊച്ചിയിൽ അയച്ച് പരിശോധന നടത്തുകയാണ് നിലവിൽ.

പരിശോധനാ ഫീസിന് പുറമേ ആംബുലൻസിന്റെ ചെലവ് നാല് സ്വീകർത്താക്കളും തുല്യമായി പങ്കിട്ടു നൽകും.

സാധാരണക്കാരനായ ഒരു രോഗികൾക്ക് 10000 രൂപവരെയാണ് ഇപ്പോൾ ചെലവ്. ഏറ്റവും ഒടുവിൽ തിരുവനന്തപുരത്ത് നടന്ന മരണാനന്തര അവയവദാനത്തിലും സമാനമായാണ് ക്രോസ് മാച്ചിംഗ് നടത്തിയത്. പത്തോളജി വകുപ്പിന് കീഴിൽ സ്ഥാപിച്ചിരിക്കുന്ന ക്രോസ്മാച്ചിംഗ് ലാബിന്റെ ചുമതല മരണാനന്തര അവയവമാറ്റ ശസ്ത്രക്രിയയുടെ ചുമതലയുള്ള മൃതസഞ്ജീവനിയ്ക്കാണ് (കെ സോട്ടോ).

ക്രോസ്മാച്ചിംഗ് പരിശോധനാഫലം പരമാവധി മൂന്നു മണിക്കൂറിനുള്ളിൽ ലഭിക്കുമെങ്കിലും നിലവിൽ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് സാമ്പിളുകൾ അയക്കുന്നതിനാൽ 10മണിക്കൂർ വരെയാണ് സമയ നഷ്ടം.

സാമ്പിൾ കൊച്ചിയിലെ ആശുപത്രി ലാബിൽ എത്തിച്ച ശേഷം ആംബുലൻസ് മടങ്ങും. ലാബിൽ നിന്ന് ഫലം മൃതസഞ്ജീവനിയിലെ അധികൃതരെ അറിയിക്കും. ജൂലൈ ഏഴിന് കൊച്ചിയിലെ ലാബിൽ പരിശോധന ലഭ്യമല്ലാത്തതിനാൽ രാത്രിയിൽ മധുരയിലെ സ്വകാര്യ ആശുപത്രിയെയാണ് ആശ്രയിച്ചത്.


ലാബിന് ഫണ്ട് അനുവദിക്കേണ്ട മൃതസഞ്ജീവനിയിൽ നിന്നും യഥാസമയം ഫണ്ട് ലഭ്യമാകാത്തതാണ് ലാബിന്റെ പ്രവർത്തനം തടസപ്പെടാൻ കാരണമെന്ന് പത്തോളജി വിഭാഗം അധികൃതരുടെ പരാതി.


എന്നാൽ ലാബ് പ്രവർത്തനസജ്ജമാണെന്നാണ് നിലപാടിലാണ് മൃതസഞ്ജീവനി നോഡൽ ഓഫീസർ നോബിൾ ഗ്രേഷ്യസ്. വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇത്തരമൊരു ലാബ് സജ്ജമായത്. 2014മുതൽ ആരംഭിച്ച ശ്രമങ്ങൾക്ക് ഒടുവിൽ 2016ലായിരുന്നു ഉദ്ഘാടനം.

പത്തോളജി വിഭാഗത്തിൽ ഇതിനായി പ്രത്യേക കെട്ടിടം പണിതു.കോടികൾ മുടക്കി വിദേശ യന്ത്രങ്ങളും എത്തിച്ചു.രണ്ട് ജീവനക്കാരെയാണ് കരാർ അടിസ്ഥാനത്തിൽ പ്രത്യേകമായി നിയമിച്ചത്. പത്തോളജി അസോസിയേറ്റ് പ്രൊഫസറുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തനമുണ്ട്.

രാത്രികാലങ്ങളിൽ സാമ്പിളുകളെത്തിയാൽ ചുമതലയുള്ള ഡോക്ടറും ടെക്നീഷ്യൻമാരും എത്തും. ഇത്തരത്തിൽ ജനോപകാരപ്രദമായിരിക്കേണ്ട ലാബിനെയാണ് ചില ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയിൽ തകർക്കുന്നത്.

Advertisment