Advertisment

ഷഹീന്‍ ചുഴലിക്കാറ്റ്; യുഎഇയിലും കാലാവസ്ഥാ മുന്നറിയിപ്പ്

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

അബുദാബി: ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ യുഎഇയിലും കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശനിയാഴ്‍ച മുതല്‍ യുഎഇയുടെ കിഴക്കന്‍ തീരങ്ങളില്‍ ചുഴലിക്കാറ്റിന്റെ ആഘാതങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാജ്യത്തെ ചില പ്രദേശങ്ങളില്‍ ഞായറാഴ്‍ച ഉച്ചയ്‍ക്ക് ശേഷം കാലാവസ്ഥാ മാറ്റമുണ്ടാകും. അല്‍ ഐന്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍ പ്രദേശങ്ങളിലാണ് പ്രധാനമായും ഇത് പ്രതീക്ഷിക്കപ്പെടുന്നത്.ചില പ്രദേശങ്ങളില്‍ മഴയ്ക്കും, തുടര്‍ന്ന് അപ്രതീക്ഷിതമായി വെള്ളക്കെട്ട് ഉണ്ടാകാനും സാധ്യതയുണ്ട്. ജനങ്ങള്‍ കാലാവസ്ഥാ ബുള്ളറ്റിനുകളും അറിയിപ്പുകളും ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Advertisment