Advertisment

പ്രവാസി സാഹിത്യോത്സവ് യുഎഇ 2021 കലാലയം കഥ-കവിത പുരസ്കാരം പ്രഖ്യാപിച്ചു

author-image
nidheesh kumar
New Update

publive-image

Advertisment

ദുബൈ: പ്രവാസി സാഹിത്യോത്സവ് യുഎഇ 2021 നോടാനുബന്ധിച്ച് നടത്തിയ കലാലയം പുരസ്‌കാരം 2021 പ്രഖ്യാപിച്ചു. പ്രവാസി സാഹിത്യോത്സവ് 2021 ന്റെ വിവിധ പരിപാടികളിലൊന്നാണ് കലാലയം പുരസ്‌കാരം. കലാലയം കഥ പുരസ്‌കാരം ഇസ്മായില്‍ കുളത്തിനെയും കലാലയം കവിത പുരസ്‌കാരം റസീന കെ.പിയെയും തിരഞ്ഞെടുത്തു.

നേരത്തെ തന്നെ പുരസ്‌കാരത്തിലേക്ക് സൃഷ്ടികൾ കലാലയം ഇ-മെയിൽ വഴി ക്ഷണിച്ചിരുന്നു. ലഭിച്ച 37 സൃഷ്ടികളിൽ നിന്നും തിരഞ്ഞെടുത്ത ഏറ്റവും മികച്ച കഥ 'പൊക്കിൾ കൊടിയുടെ ഭൂപടംവും' മികച്ച കവിത 'ചിലന്തി'യും ആണ്.

കലാലയം സ്‌പെഷ്യൽ ജൂറികളായ വിമേഷ് മാണിയൂർ മുഹമ്മദലി കിനാലൂർ പി.എ നാസിമുദ്ധീൻ എന്നിവരാണ് കലാലയം പുരസ്‌കാരം തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്. സൃഷ്‌ടികൾ നല്ല നിലവാരം പുലർത്തി.

ലോകത്തെ മാറ്റങ്ങളോട് പുതു തലമുറ ആഴത്തിൽ പ്രതികരിക്കുന്നതിന്റെ ദൃഷ്ടാന്തമായിരുന്നു പുരസ്‌കാരത്തിനായി ലഭിച്ച സൃഷ്ടികളൊക്കയും എന്ന് ജൂറികൾ അഭിപ്രായപ്പെട്ടു. കലാലയം ജേതാക്കളെ യുഎഇ നാഷനൽ നേതാക്കളും സാഹിത്യോത്സവ കമ്മിറ്റിയും അഭിനന്ദിച്ചു. പുരസ്‌കാര ജേതാക്കൾക്ക് സർട്ടിഫിക്കറ്റും മെമൊന്റോയും സമ്മാനിക്കും.

 

Advertisment