തിരമാലകളായി ഐസുകട്ടകള്‍ കരയിലേയ്ക്ക് കുതിച്ചുവരുന്ന അപൂര്‍വ്വ ദൃശ്യങ്ങള്‍ വൈറലാകുന്നു

മൂവി ഡസ്ക്
Thursday, January 11, 2018

വാഷിങ്ടണ്‍:  തിരമാലകളായി ഐസുകട്ടകള്‍ കരയിലേയ്ക്ക് കുതിച്ചുവരുന്ന അപൂര്‍വ്വ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.  അതിശൈത്യം അനുഭവപ്പെടുന്ന അമേരിക്കയില്‍നിന്നും ബ്രാന്‍ഡന്‍ ബാന്‍ക്രോഫ്റ്റ് എന്നയാളാണ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തണുത്തുറഞ്ഞ് കട്ടിയായ അറ്റ്‌ലാന്റിക് സമുദ്രത്തില്‍നിന്ന് ഐസുകട്ടകള്‍ തിരമാലകളായി തീരത്തേയ്ക്ക് കയറുകയാണ്. നോര്‍ത്ത് കരോലിനയില്‍ കടല്‍ത്തീരത്ത് റസ്‌റ്റോറന്റ് നടത്തുന്ന ബാന്‍ക്രോഫ്റ്റ് ഈ അപൂര്‍വ്വ പ്രതിഭാസം കാണുകയും ഫെയ്‌സുബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

ബോട്ടു ജട്ടിയിലെ തൂണുകളിലും ഭിത്തിയിലും ഹിമപാളികള്‍ ശക്തമായി വന്നിടിക്കുന്നതും തൂണുകളെ കടപുഴക്കുന്നതും ദൃശ്യത്തില്‍ കാണാം. വലിയ ശബ്ദത്തോടെയുള്ള മഞ്ഞുപാളികളുടെ ആക്രമണം കാഴ്ചക്കാരില്‍ ഭീതി ജനിപ്പിക്കുന്നതാണ്.

 

×